LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എയര്‍ ഇന്ത്യയെ ടാറ്റ സ്വന്തമാക്കുമോ? കരുനീക്കങ്ങളുമായി സ്‌പൈസ് ജെറ്റ്

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്കുവച്ച എയര്‍ ഇന്ത്യ വാങ്ങാനുളളവരുടെ അന്തിമ പട്ടികയില്‍ ടാറ്റാ ഗ്രൂപ്പും സ്‌പൈസ് ജെറ്റും. എയര്‍ ഇന്ത്യ ജീവനക്കാരുടെ കണ്‍സോര്‍ഷ്യത്തെ അയോഗ്യരാക്കിയതിനുശേഷം ടാറ്റാ ഗ്രൂപ്പും ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഗോ ഓപ്പറേറ്ററുമായ സ്‌പൈസ് ജെറ്റും മാത്രമാണ് നിലവില്‍ എയര്‍ ഇന്ത്യ സ്വന്തമാക്കുന്നതിനായി രംഗത്തുള്ളത്. ഇരു കമ്പനികളുടെയും തുടര്‍ന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ബാക്കി നടപടികളുമായി മുന്നോട്ടു പോകും.

എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘത്തോടൊപ്പം എസ്സാര്‍, ഫാല്‍കന്‍ ടയേഴ്‌സ് തുടങ്ങിയ കമ്പനികളും ചേര്‍ന്നാണ് എയര്‍ ഇന്ത്യ വാങ്ങാന്‍ മുന്നിട്ടിറങ്ങിയത്. എന്നാല്‍, ഏറ്റെടുക്കല്‍ പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് എംപ്ലോയീസ് കണ്‍സോര്‍ഷ്യം യോഗ്യത നേടിയിട്ടില്ലെന്ന് അതിന് നേതൃത്വം നല്‍കുന്ന മീനാക്ഷി മാലിക് പറഞ്ഞു. എയര്‍ ഇന്ത്യയുടെ വില്‍പ്പനയ്ക്ക് രണ്ട് ഘട്ടങ്ങളാണുളളത്. ആദ്യഘട്ടത്തില്‍ താല്‍പ്പര്യമുളളവര്‍ അപേക്ഷ സമര്‍പ്പിക്കണം, യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് നിബന്ധനകളും അടിസ്ഥാനമാക്കി അവരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. രണ്ടാം ഘട്ടത്തില്‍, ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത താല്‍പ്പര്യമുള്ള ലേലക്കാര്‍ക്ക് പ്രൊപ്പോസലിനായി (ആര്‍എഫ്പി) ഒരു അഭ്യര്‍ത്ഥന നല്‍കും, അതിനുശേഷം സുതാര്യമായ ലേല പ്രക്രിയയും ഉണ്ടാകും.

നേരത്തേ എയര്‍ഇന്ത്യയുടെ കുറച്ച് ഓഹരികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്തി ബാക്കി വില്‍പ്പന നടത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഓഹരി വിഹിതം കൈവശം വെക്കുന്നത് നിക്ഷേപകരില്‍ താല്‍പ്പര്യ കുറവ് സൃഷ്ടിച്ചു എന്ന വിലയിരുത്തലില്‍ ഇപ്പോള്‍ എയര്‍ ഇന്ത്യയുടെയും രണ്ട് ഉപകമ്പനികളുടെയും പൂര്‍ണമായ ഓഹരി വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More