LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിസി ചാക്കോ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചു; ബിജെപിയിലേക്ക് പോകില്ലെന്ന് സൂചന

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ  പിസി ചാക്കോ പാര്‍ട്ടി വിട്ടു. കേരളത്തിലെ ​കോൺ​ഗ്രസിലെ ​ഗ്രൂപ്പ് ആധിപത്യത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്നും, എ ,ഐ ഗ്രുപ്പുകള്‍ മാത്രമാണ് ഉള്ളതെന്നും പിസി ചാക്കോ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നുകിൽ ഐ ഗ്രൂപ്പില്‍ ചേരുക ഇല്ലെങ്കില്‍ എ ഗ്രുപ്പില്‍ ചേരുക.  ഈ രണ്ടു സാധ്യതയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം‍ കൂട്ടി ചേര്‍ത്തു. കോണ്‍ഗ്രസുകാരനായി കേരളത്തില്‍ തുടരാന്‍ സാധിക്കില്ല. നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ്‌ വീതം വെച്ചത് ഗ്രൂപ്പു കളിയുടെ ഭാഗം മാത്രമാണ്. 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റിയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ല നേതാക്കള്‍ ഗ്രുപ്പുകള്‍ നോക്കി സീറ്റ്‌ വിഭജിക്കുകയയിരുന്നെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

സീറ്റ്‌ വിഭജനത്തില്‍ അതൃപ്തി അറിയിച്ചതിനു തൊട്ടു പിന്നാലെയാണ്,പി.സി ചാക്കോ  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി സമര്‍പ്പിച്ചത്.  കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ലെന്നും രണ്ട് ഗ്രൂപ്പുകളുടെയും സംയോജിത പ്രവര്‍ത്തനമാണ് നടക്കുന്നതന്നും പിസി ചാക്കോ ആരോപിച്ചു. കേരളത്തിലെ ഗ്രൂപ്പുകളിയെക്കുറിച്ച് കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു, പക്ഷെ താന്‍  പരാജയപ്പെടുകയായിരുന്നു.  ദേശിയ തലത്തില്‍  പാര്‍ട്ടിക്ക് വളര്‍ച്ചയില്ലെന്നും,  പാര്‍ട്ടിക്ക് അപചയം  സംഭവിച്ചതിനലാണ്  കോൺ​ഗ്രസ് വിട്ടതെന്നും പിസി ചാക്കോ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More