LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷക പ്രക്ഷോഭം; മാര്‍ച്ച് 26-ന് ഭാരത് ബന്ദ്

ഡല്‍ഹി: മാര്‍ച്ച് ഇരുപത്തിയാറിന് രാജ്യവ്യാപകമായി ഭാരത് ബന്ദ് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം നാലുമാസം പൂര്‍ത്തിയാകുന്ന ദിവസമാണ് ഭാരത് ബന്ദ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ട്രേഡ് യൂണിയനുകളുടെയും മറ്റ് ബഹുജന സംഘടനകളുടെയും സംയുക്തമായാണ് ഭാരത് ബന്ദ് നടത്തുക. കഴിഞ്ഞ വര്‍ഷം നവംബര്‍ 26-നാണ് ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധം ആരംഭിച്ചത്.

പെട്രോള്‍ ഡീസല്‍, എല്‍പിജി തുടങ്ങി അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനവിനെതിരെ സബ് ഡിവിഷണല്‍ മജിസ്റ്റ്‌ട്രേറ്റിന് നിവേദനം നല്‍കുമെന്നും, സ്വകാര്യവത്കരണത്തിനെതിരെ റെയില്‍വേസ്റ്റേഷനുകളില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. ഖേദി ബച്ചാവോ പരിപാടിയുടെ ഭാഗമായി രാജ്യം മുഴുവനുമുളള മണ്ഡികളിലും പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

അതേസമയം, കര്‍ഷകരുടെ പ്രതിഷേധം നൂറിലേറേ ദിവസം പിന്നിട്ടു. കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമങ്ങളില്‍ ഭേദഗതികളാവാം, പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ഉപാധികളെല്ലാം കര്‍ഷകര്‍ തളളിയതോടെ കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുളള ശ്രമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും അവയൊന്നും ഫലം കണ്ടില്ല. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More