LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നന്ദിഗ്രാം ആക്രമണത്തില്‍ പരിക്കേറ്റ് മമത ബാനര്‍ജി ആശുപത്രിയില്‍

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍. വരുന്ന തെരഞ്ഞെടുപ്പില്‍ നന്തിഗ്രാമില്‍ നിന്ന് മത്സരിക്കുന്ന മമത നോമിനേഷന്‍ നല്‍കാനായി എത്തിയപ്പോഴാണ് ആക്രമണം നടന്നത്. നാലുപേര്‍ തന്നെ കാറിലേക്ക് തളളിയിട്ട്  ആക്രമിക്കുകയായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടെയില്ലാതിരുന്ന നേരത്തായിരുന്നു ആക്രമണമെന്നും മമത പറഞ്ഞു. 

മമത ബാനര്‍ജിയുടെ കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ആക്രമണത്തെത്തുടര്‍ന്ന് ശ്വാസതടസവും നെഞ്ച് വേദനയും അനുഭവപ്പെട്ടെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു, 48 മണിക്കൂര്‍ നിരീക്ഷണത്തിലായിക്കും, മുഖ്യമന്ത്രിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയയാക്കിയതിനുശേഷം മാത്രമേ മറ്റ് വിവരങ്ങള്‍ പുറത്തുവിടാനാവുകയുളളു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നോമിനേഷന്‍ സമര്‍പ്പിച്ചശേഷം നന്തിഗ്രാമില്‍ തങ്ങാനിരുന്ന മമതയെ വൈകുന്നേരത്തോടെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More