LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അൻവർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് പരാതി

നിലമ്പൂർ എംഎൽഎ പിവി അൻവർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് പരാതി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിമാനത്താവളത്തിൽ ആൾക്കൂട്ടത്തെ സംഘടിപ്പിച്ച അൻവറിനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ  ആവശ്യം. കെഎസ് യു ആണ് പരാതി നൽകിയത്. ആഫ്രിക്കയിലെ സിയാറ ലിയോണിൽ നിന്ന് കരിപ്പൂരിൽ എത്തിയ അൻവറിനെ സ്വീകരിക്കാൻ നിരവധി എൽഡിഎഫ് പ്രവർത്തകർ എത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് അൻവറിന്റെ നടപടിയെന്ന് പരാതിയിൽ പറയുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് സിയാറാ ലിയോണിൽ ആയിരുന്ന അൻവർ ഇന്ന് ഉച്ചക്കാണ് തിരിച്ചെത്തിയത്. രണ്ട് മാസം മുമ്പാണ് സിയാറാ ലിയോണിലേക്ക് പോയത്. ഖനന വ്യവസായമാണ് ആഫ്രിക്കയിൽ ചെയ്യുന്നതെന്ന് അൻവർ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. നിലമ്പൂരിലെ അൻവറിന്റെ അസാന്നിധ്യം യൂത്ത് കോൺ​ഗ്രസ് അടക്കമുള്ള സംഘടനകൾ ചർച്ചയാക്കിയിരുന്നു. അൻവറിനെ കാണാനില്ലെന്ന്  യൂത്ത് കോൺ​ഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു.

നിലമ്പൂരിൽ സ്ഥാനാർത്ഥിയായി അൻവറിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് അൻവർ കേരളത്തിൽ എത്തിയത്. ഡിസിസി പ്രസിഡന്റ് വിവി പ്രകാശൻ അൻവറിനെതിരെ മത്സരിക്കാൻ സാധ്യത. കഴിഞ്ഞ തവണ മത്സരിച്ച ആര്യാടൻ ഷൗക്കത്തിന്റെ പേരും യുഡിഎഫും പരി​ഗണിക്കുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More