LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷീ ഘോഷ് പശ്ചിമ ബംഗാളില്‍ ഇടത് സ്ഥാനാര്‍ത്ഥി

കൊല്‍ക്കൊത്ത: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്  യുണിയന്‍ പ്രസിഡണ്ട്‌ ഐഷീ ഘോഷ് പശ്ചിമ ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥി. പശ്ചിമ ‌ബംഗാളിലെ ജമുരിയയില്‍  കോണ്‍ഗ്രസ് -ഇടത്പക്ഷ സഖ്യ സ്ഥാനാര്‍ഥിയായിട്ടാണ് ഐഷീ ഘോഷ് മത്സരിക്കുന്നത്. കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ സഭയും ഐഷീ ഘോഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമ സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ജെ.എന്‍.യു.വിന്‍റെ വിദ്യാര്‍ത്ഥി സംഘടന അധ്യക്ഷ മത്സരത്തിനിറങ്ങുന്നത്. 

ജെ.എന്‍.യു ഗവേഷകയും, എസ്.എഫ്.ഐ നേതാവുമായ ദിപ്സിത ദറും  തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ട്. ബംഗാളിലെ ബാലിയില്‍ നിന്നാണ് ദിപ്സിത ദര്‍ ജനവിധി തേടുന്നത്. 294 അംഗ നിയമസഭയിലേക്ക് '3' ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച്‌ 27മുതല്‍ ഏപ്രില്‍ 29 വരെ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍, മെയ്‌ 2നാണ് വോട്ടെണ്ണല്‍. 

കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദി​ഗ്രാം മണ്ഡലത്തിലെത്തി  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മുൻ  തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിയാണ് മമതയുടെ പ്രധാന എതിരാളി. ബിജെപി വെല്ലുവിളി നേരിടാൻ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ മമത പ്രഖ്യാപിച്ചിരുന്നു.  ത്രികോണ മത്സരത്തിനാണ് പശ്ചിമബംഗാള്‍  ഇത്തവണ സാക്ഷ്യം വഹിക്കുക. പശ്ചിമബംഗാളില്‍ മാര്‍ച്ച് 27-മുതല്‍ ഏപ്രില്‍ 29-വരെ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലപ്രഖ്യാപനം ഉണ്ടാവും. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More