LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മേജർ രവി നേമത്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥി?

തിരുവനന്തപുരം: നിർണായകമായ നേമം മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി സംവിധായകൻ മേജർ രവിയെയും പരി​ഗണിക്കുന്നു. നേമത്തെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി നിൽക്കെയാണ് മണ്ഡലത്തിലേക്ക് മേജർ രവിയുടെ പേരും ഉയർന്നു വന്നത്. ബിജെപി സിറ്റിം​ഗ് സീറ്റ് പിടിച്ചെടുക്കാൻ സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ കോൺ​​ഗ്രസ് സ്ഥാനാർത്ഥി എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. 

ഉമ്മൻ ചാണ്ടിയുടെ പേരാണ് അവസാന നിമിഷം വരെ ഉയർന്നു കേട്ടത്. രമേശ് ചെന്നിത്തല ഇവിടെ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഹൈക്കമാന്റാണ് ഇരുവരോടും മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഉമ്മൻചാണ്ടി മത്സരിക്കുന്നതിനെ എ ​ഗ്രൂപ്പ് ശക്തമായി എതിർത്തു. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ലെന്ന് ഉമ്മൻചാണ്ടി പരസ്യമായി പ്രതികരിച്ചിരുന്നു. കെ സി വേണു​ഗോപാലിനേയോ, ശശിതരൂരിനേയോ മത്സരിപ്പിക്കുമെന്നു അഭ്യൂഹം ഉണ്ടായിരുന്നു. ഉമ്മൻചാണ്ടി വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് മേജർ രവിയുടെ പേര് ഉയർന്ന് വന്നത്. 

ആർഎസ്എസ് സഹയാത്രികനായിരുന്ന മേജർ രവി ഒരു മാസം മുമ്പാണ് കോൺ​ഗ്രസുമായി അടുത്തത്. രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യയാത്രക്കിടെ മേജർ രവി തൃപ്പുണിത്തുറയിലെത്തി പിന്തുണ അറിയിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More