LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കിസാന്‍ മഹാപഞ്ചായത്തുമായി രാകേഷ് ടികായത്ത് നന്ദിഗ്രാമില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കിസാന്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി കര്‍ഷകനേതാവ് രാകേഷ് ടികായത്ത്.  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നതിനിടെയാണ് രാകേഷ് ടികായത്തിന്റെ പശ്ചിമബംഗാള്‍ സന്ദര്‍ശനം. മുഖ്യമന്ത്രി മമത ബാനര്‍ജിയും സുവേന്ദു അധികാരിയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന നന്ദിഗ്രാമിലാണ് രാകേഷ് ടികായത്ത് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. 

നന്ദിഗ്രാമിലും കൊല്‍ക്കത്തയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്നും താന്‍ വോട്ടുചോദിക്കാനല്ല ബംഗാളിലേക്ക് പോകുന്നതെന്നും രാകേഷ് ടികായത്ത് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം, സര്‍ക്കാര്‍ കൊല്‍ക്കത്തയിലാണ് അതുകൊണ്ട് കര്‍ഷകരും കൊല്‍ക്കത്തയിലേക്ക് പോവുകയാണെന്ന് രാകേഷ് ടികായത്ത് പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരെ ദ്രോഹിക്കുന്ന ബിജെപിക്ക് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കാനായി കര്‍ഷകര്‍ പ്രചാരണത്തിനിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

കര്‍ഷകര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെങ്കിലും അവര്‍ ബിജെപിക്കെതിരാണെന്നുളളത് തൃണമൂല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. കര്‍ഷകരുടെ പ്രതിഷേധം പശ്ചിമബംഗാളില്‍ മാത്രം ഒതുങ്ങുന്നതല്ല. വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒറീസ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ റാലി ആസൂത്രണം ചെയ്യുന്നുണ്ട്. ഇത്തരം പ്രതിഷേധങ്ങള്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More