LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മമത ബാനര്‍ജി വീല്‍ചെയറില്‍ പ്രചാരണത്തിന്; ഇന്ന് തുടക്കം

ഡല്‍ഹി: നന്ദിഗ്രാമം ആക്രമണത്തില്‍  പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നു മുതല്‍ വീണ്ടും പ്രചാരണത്തിനിറങ്ങും. ഇന്ന് ഉച്ചക്ക് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന പ്രചാരണത്തെ നയിക്കാന്‍ മമത വീല്‍ചെയറിലാണ് എത്തുക. ഹസ്രയില്‍ നടക്കുന്ന സമാപന സമ്മേളനത്തിലും മമത ബാനര്‍ജി സംസാരിക്കും .

നന്ദിഗ്രാമിൽ പത്രിക നൽകാനെത്തിയപ്പോൾ 'നാലോ അഞ്ചോ പേരടങ്ങുന്ന ഒരു സംഘം' തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് മമത പറഞ്ഞത്. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് അവര്‍ കൊൽക്കത്തയിലേക്ക് മടങ്ങുകയും ചെയ്തു. 4 ദിവസത്തെ വിശ്രമത്തിനു ശേഷമാണ് മമത പ്രചരണത്തിനിറങ്ങുന്നത്.

മമതക്കെതിരെ ഉണ്ടായ ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നാടകമാണെന്നാണ് ബിജെപിയുടെ വാദം.  അപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും, വീഡിയോ പുറത്ത് വിടണമെന്നും, തെരഞ്ഞെടുപ്പ്  കമ്മീഷന് ബിജെപി പരാധി നല്‍കിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More