LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പരസ്യ പ്രതികണങ്ങളി‍ൽ ഹൈക്കമാന്റിന് അതൃപ്തി; സ്ഥാനാർത്ഥികളെ മാറ്റില്ല

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം വരുത്തില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് താരിഖ് അൻവർ.  

സ്ഥാനാർത്ഥി പട്ടികക്കെതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് കോൺ​ഗ്രസ് ഹൈക്കമാന്റിന്റെ പ്രതികരണം. സ്ഥാനാർത്ഥി നിർണയത്തിനെതിരായ മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ താരിഖ് അൻവർ അസംതൃപ്തി പ്രകടിപ്പിച്ചു. ഇരിക്കൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. വിവിധ സമിതികളിൽ ചർച്ച ചെയ്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. അതിനാൽ തന്നെ മാറ്റത്തിന് സാധ്യതകളില്ല. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച തർക്കം ഉടൻ കെട്ടടങ്ങും.

കെപിസിസി ആസ്ഥാനത്ത് വെച്ച് തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിന്റെ നടപടി ​ഗൗരവമായാണ് പാർട്ടികാണുന്നത്. കടുത്ത അച്ചടക്കലംഘനമാണ് ഇതെന്നും താരിഖ് അൻവർ പറഞ്ഞു. പട്ടികയിൽ സ്തീകൾ കുറവാണെന്ന അഭിപ്രായം തനിക്കും ഉണ്ടെന്നും താരിഖ് അൻവർ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More