പ്രധാനമന്തി നരേന്ദ്ര മോദിയെ ശ്രീരാമനുമായി താരതമ്യം ചെയ്തതിനെരെ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. മോദി പറഞ്ഞു പഠിപ്പിക്കുന്ന നീക്കമാണിത്. ശ്രീരാമനെ ഒരു മനുഷ്യനുമായി താരതമ്യം ചെയ്യുന്നത് ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഒരു മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുന്നത് മുഖസ്തുതിയുടെ ഭാഗമാണ്. അതൊരിക്കലും അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്ത് പറഞ്ഞു. നിങ്ങളുടെ നേതാവിനെ പുകഴ്ത്താം, എന്നാല്‍ ഒരു മനുഷ്യനുമായി ദൈവത്തെ താരതമ്യം ചെയ്തു ദൈവങ്ങളെ തരം താഴ്ത്തുന്നത് ശരിയല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിവേന്ദ്ര സിംഗ് രാജിവെച്ചതിന് പിന്നാലെയാണ് തിരാത് സിംഗ് റാവത്തിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബിജെപിയിലെ തന്നെ ഒരു വിഭാഗം എംഎല്‍എമാര്‍ ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ തിരിഞ്ഞതോടെയാണ് അദ്ദേഹം രാജി വച്ചത്. പത്തോളം എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തിരുന്നത്. മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടമായെന്നും മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ ബിജെപി വിടുമെന്നുമായിരുന്നു നേതാക്കളുടെ ഭീഷണി.