LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ ബിജെപി 30 വര്‍ഷത്തേക്ക് ഒന്നും പ്രതിക്ഷിക്കേണ്ടതില്ല - ആര്‍എസ്എസ് മുഖപത്രത്തിന്റെ എഡിറ്റര്‍ ബാലശങ്കര്‍

കോഴിക്കോട്: ഇപ്പോഴത്തെ നേത്രുത്വവുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അടുത്ത ഒരു മുപ്പത് കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആര്‍ എസ് എസ് കേന്ദ്ര നേതൃത്വത്തിലെ പ്രമുഖനും ഓര്‍ഗനൈസര്‍ എഡിറ്ററുമായിരുന്ന ആര്‍ ബാലശങ്കര്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരള നേതാക്കള്‍ക്കെതിരെ തുറന്നടിച്ചത്.

സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ കുറിച്ചും ശോഭാ സുരേന്ദ്രനും തനിക്കും സ്ഥാനാര്‍ഥിത്വം  നിഷേധിച്ചതിനെ കുറിച്ചുമെല്ലാം ആര്‍ ബാലശങ്കര്‍ രൂക്ഷമായ വിമര്‍ശനമാണ് തന്റെ അഭിമുഖത്തില്‍ നടത്തുന്നത്.

പ്രധാനമന്ത്രിയൊ ഒരു സ്റ്റാര്‍ നേതാവോ ആണെങ്കില്‍ സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് മനസ്സിലാക്കാമായിരുന്നു. കോന്നിയില്‍ മൂന്നാം സ്ഥാനത്ത് മാത്രമെത്താന്‍ കഴിഞ്ഞ, എല്ലാ തവണയും തോല്‍ക്കുന്ന സുരേന്ദ്രന്‍ എന്തിനാണ് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ആര്‍ ബാലശങ്കര്‍ ചോദിക്കുന്നത്. മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ സഞ്ചരിച്ചതിനെ വിമര്‍ശിച്ച സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. വെറും 15 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍തന്നെ കുറഞ്ഞത് 3 ദിവസങ്ങലെടുക്കുമെന്നും ബാലശങ്കര്‍ പറഞ്ഞു. 

കേന്ദ്ര മന്ത്രി വി മുരളീധരന്‍ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതാക്കളാണ് കേരളത്തിലെ നേതൃത്വത്തിലുള്ളതെന്നും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുനയുണ്ടായിട്ടും തനിക്ക് ചെങ്ങന്നൂര്‍ മണ്ഡലം തരാതിരുന്നത് താന്‍ കേരളത്തില്‍ നിന്ന് വിജയിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണെന്നും ആര്‍ ബാലശങ്കര്‍ ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More