LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: നിങ്ങൾ അവഗണിക്കേണ്ട 5 വ്യാജ സന്ദേശങ്ങള്‍

അന്റാര്‍ട്ടിക്കയൊഴികെ മറ്റെല്ലാ ഭൂഖണ്ഡണ്ടങ്ങളിലും പുതിയ കൊറോണ ശക്തിപ്രാപിക്കുകയാണ്. നിലവിൽ ഒരു ചികിത്സയും ലഭ്യമല്ല. എന്നാല്‍ നമ്മുടെ കയ്യിലുള്ള അത്യാധുനിക ആന്റിവൈറലുകള്‍ ഉപയോഗിച്ച് ഒരു പരിധിവരെ അതിനെ പ്ര തിരോധിക്കാന്‍ നമുക്കാകുന്നുണ്ട്. നിർഭാഗ്യവശാൽ ചാണകവും ഗോമൂത്രവും മുതല്‍ ചൂടുവെള്ളം വരെ അകത്തുചെന്നാല്‍ കൊറോണയുടെ 'അപ്പന്‍ വരെ' പമ്പകടക്കുമെന്നാണ് 'വാട്സ്ആപ്പ് യൂണിവേഴ്സിറ്റി'കള്‍ പ്രചരിപ്പിക്കുന്നത്. എന്താണ് യാഥാര്‍ത്ഥ്യം? ഓൺ‌ലൈനിൽ പ്രചരിക്കുന്ന ചില അവകാശ വാദങ്ങളും അവയുടെ ശാസ്ത്രീയ സത്യവുമാണ് ഇനി പറയുന്നത്.

NB: ഗോമൂത്രവും ചാണകവും പോലുള്ള 'ആധുനിക ശാസ്ത്രത്തിനുപോലും' ഒരു പിടുത്തവും കിട്ടാത്ത 'ചികിത്സ'കളെ കുറിച്ച് തല്‍കാലം ഇവിടെ പ്രതിപാദിക്കുന്നില്ല.

1. വെളുത്തുള്ളി

കൊറോണയില്‍നിന്നും രക്ഷ നേടാന്‍ ധാരാളം വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണെന്ന തരത്തില്‍ ധാരാളം മെസേജുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വെളുത്തുള്ളിക്ക് ധാരാളം ആന്റിമൈക്രോബിയൽ ഗുണങ്ങൾ ഉണ്ടെങ്കിലും അതൊന്നും കോവിഡ്-19-നെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഫേസ്ബുക്കില്‍നിന്നും ഇത്തരമൊരു മെസേജ് കണ്ട് 1.5 കിലോഗ്രാം അസംസ്കൃത വെളുത്തുള്ളി കഴിച്ച ശേഷം തൊണ്ടയ്ക്ക് ഗുരുതരമായി വീക്കം സംഭവിച്ച സ്ത്രീയുടെ കഥ ഇന്നത്തെ 'സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റില്‍' ഉണ്ട്.

2. അത്ഭുത ധാതുക്കൾ

വിവിധ പ്ലാറ്റ്ഫോമുകളിലായി ആയിരക്കണക്കിന് അനുയായികളുള്ള യൂട്യൂബർ ജോർദാൻ സതർ ആണ് എം‌എം‌എസ് എന്ന് വിളിക്കുന്ന 'മിറക്കിൾ മിനറൽ സപ്ലിമെന്റ്' കഴിച്ചാല്‍ കൊറോണ പമ്പ കടക്കുമെന്ന വാദവുമായി ആദ്യം രംഗത്തുവരുന്നത്. അതില്‍ ബ്ലീച്ചിംഗ് ഏജന്റ് ആയ ക്ലോറിൻ ഡൈ ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വർഷം, യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡി‌എ) എം‌എം‌എസ് കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് സംഭവിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റ് പല രാജ്യങ്ങളും ഇതിനെക്കുറിച്ച് അലേർട്ടുകൾ നൽകിയിട്ടുണ്ട്.

3. വീട്ടിൽ ഉണ്ടാക്കുന്ന സാനിറ്റൈസറുകള്‍

കൊറോണ പിടിമുറുക്കിയതോടെ ഏറ്റവുംകൂടുതല്‍ ക്ഷാമം നേരിടുന്ന ഒരു വസ്തുവാണ് സാനിറ്റൈസറുകള്‍. കാരണം ഇടയ്ക്കിടെ കൈ കഴുകുന്നത് വൈറസ് പടരാതിരിക്കാനുള്ള ഒരു പ്രധാന മാർഗമാണ്. മിക്ക ഇടങ്ങളിലും സംഗതി കിട്ടാതായതോടെ വീട്ടില്‍തന്നെ അതെങ്ങനെ ഉണ്ടാക്കാമെന്നത് സംബന്ധിച്ചുള്ള കുറിപ്പടികള്‍ ധാരാളം പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പാചകക്കുറിപ്പുകൾ, തറ വൃത്തിയാക്കാൻ ഏറ്റവും അനുയോജ്യമായ ഒരു അണുനാശിനിയാണ്. ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചതുപോലെ, ചർമ്മത്തിൽ ഉപയോഗിക്കാൻ അനുയോജ്യമല്ല. 

മദ്യം അടിസ്ഥാനമാക്കിയുള്ള ഹാൻഡ് ജെല്ലുകളിൽ സാധാരണയായി എമോലിയന്റുകൾ അടങ്ങിയിട്ടുണ്ട്. 60-70% മദ്യത്തിന്റെ അംശമുള്ളതിനാല്‍ അത് ചര്‍മ്മം കേടുവരാതെ സൂക്ഷിക്കുന്നു. കൈകൾ വൃത്തിയാക്കുന്നതിനുള്ള ലായനി വീട്ടില്‍തന്നെ ഉണ്ടാക്കാമെന്ന് താന്‍ കരുതുന്നില്ലെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജിന്‍ ആന്‍ഡ് ട്രോപികല്‍ മെഡിസിന്‍ മേധാവി പ്രൊഫസർ സാലി ബ്ലൂംഫീൽഡ് പറയുന്നു. കാരണം, വോഡ്കയിൽ പോലും 40% മദ്യം മാത്രമേ അടങ്ങിയിട്ടുള്ളൂ, പിന്നയല്ലേ സാനിറ്റൈസറില്‍.

4. ഓരോ 15 മിനിറ്റിലും വെള്ളം കുടിക്കല്‍

'കൊറോണ വൈറസ് ഏല്‍ക്കാതിരിക്കാന്‍ ഓരോ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിച്ചാല്‍ മതിയെന്ന് ജപ്പാനിലെ ഒരു ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നു' എന്നാണ് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്തുവരുന്ന മറ്റൊരു വാര്‍ത്ത. മിക്കവാറും വായുവിലൂടെ പകരപ്പെടുന്ന കൊറോണ വൈറസ് നിങ്ങളുടെ ശ്വാസകോശത്തിലേക്കാണ് കയറിക്കൂടുകയെന്നും ഇനി അധവാ മറ്റുള്ള ഓര്‍ഗന്‍സിലൂടെ അകത്ത് കയറിയാല്‍തന്നെ അതിനെ വെള്ളംകുടിച്ച് തുരത്താമെന്നും ആരും കരുതേണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ട്രൂഡി ലാംഗ് പറയുന്നു. എന്നിരുന്നാലും, വെള്ളം കുടിക്കുന്നതും ജലാംശം നിലനിർത്തുന്നതുമൊക്കെ പൊതുവെ നല്ല കാര്യമാണ്.

5. ഐസ്ക്രീം ഒഴിവാക്കുക, ചൂട് നിലനിര്‍ത്തുക

ചൂടുവെള്ളം കുടിക്കാൻ ശുപാർശ ചെയ്യുന്നത് മുതൽ ചൂടുള്ള വെള്ളത്തില്‍ കുളിക്കുക തുടങ്ങിയ കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. ചൂടുവെള്ളം കുടിക്കുന്നതും വെയില്‍ കൊള്ളുന്നതും നല്ലതാണെന്ന് യൂനിസെഫ് പറഞ്ഞുവെന്നാണ് പ്രചരിക്കുന്നത്. അത് തീർത്തും അസത്യമാണെന്ന് തെറ്റായ വിവരങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ യൂനിസെഫ് പ്രത്യേകം നിയമിച്ച ഷാർലറ്റ് ഗോർണിറ്റ്സ്ക പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More