LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരള കോൺ​ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

കേരള കോൺ​ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടതുമുന്നണിയുടെ ഭാ​ഗമായുള്ള കേരളാ കോൺ​ഗ്രസ് സ്കറിയ തോമസ് വിഭാ​ഗം നേതാവാണ്. കേരളാ സ്റ്റേറ്റ് എൻർപ്രൈസസ് ചെയർമാനായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയം ലോക്സഭാ മണ്ഡലത്തെ 1977 മുതൽ 1984 വരെ പ്രതിനിധീകരിച്ചിരുന്നു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ മത്സരിച്ചിരുന്നു. പിസി തോമസിനൊപ്പം  കേരളാ കോൺ​ഗ്രസ് വിട്ട് ഐഎഫ്ഡിപി രൂപീകരിച്ചു. പിസി തോമസ് ഇടതുമുന്നണി വിട്ടപ്പോൾ തുടർന്ന് പ്രത്യേക പാർട്ടി രൂപീകരിച്ചു. ഇക്കുറിയിലെ സീറ്റ് വിഭജനത്തിൽ കേരളാ കോൺ​ഗ്രസ് സ്കറിയാ തോമസ് വിഭാ​ഗത്തിന് സീറ്റ് നൽകിയിരുന്നില്ല.

Contact the author

Web Desk