LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ:ശബരിമലയില്‍ ഭക്തര്‍ എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മാസപൂജയ്ക്കായി ഈ മാസം 13നാണ് ശബരിമല നട തുറക്കുന്നത്.  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരും ആരോഗ്യവകുപ്പും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ അഭ്യര്‍ത്ഥനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.

മാസപൂജ ആചാരപരമായ ചടങ്ങുകൾ മാത്രമായി ഒതുക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള മറ്റു ക്ഷേത്രങ്ങളിലും ആഘോഷപരിപാടികള്‍ നിര്‍ത്തിവെയ്ക്കും. ആചാരപരമായ ചടങ്ങുകള്‍ മാത്രമാണ് നടക്കുകയെന്നും എന്‍ വാസു പറഞ്ഞു.

കൊവിഡ് 19 രോ​ഗബാധയുടെ പശ്ചാത്തലത്തിൽ  കേരളത്തിലെ സിനിമാ തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. സംസ്ഥാന സർക്കാറിന്റെ നിർദ്ദേശം കണക്കിലെടുത്താണ് സിനിമാ സംഘടനകൾ തീയറ്ററുകൾ അടച്ചിടുന്നത്.

കൊറോണ വൈറസ് തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു. കോന്നി ആനക്കൊട്ടിൽ, അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവയാണ് അടച്ചത്. പത്തനംതിട്ടയിൽ 6 പേർ കൊറോണ വൈറസ് ബാധമൂലം പത്തനംതിട്ടയിൽ ചികിത്സയിലുണ്ട്. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിവാഹചടങ്ങുകള്‍ തുടങ്ങിയവ  ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More