തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ പിജെ ജോസഫും മോന്‍സ് ജോസഫും രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായാണ് ഇരുവരും എംഎല്‍എ സ്ഥാനം രാജി വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പിജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തില്‍ ലയിച്ചത്.
2016-ല്‍ കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് മത്സരിച്ചാണ് ഇരുവരും ജയിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും ഒരേ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പിസി തോമസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇതുവരെയും കമ്മീഷന് അപേക്ഷ പരിഗണിച്ചിട്ടില്ല.
കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി പിരിഞ്ഞ പിജെ ജോസഫിന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന് നിഷേധിച്ചിരുന്നു. അതേസമയം, കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. ട്രാക്ടര്‍, ഫുഡ്ബോള്‍, തെങ്ങിന്തോപ്പ് എന്നിവ ചിഹ്നമായി അപേക്ഷിക്കാനാണ് ധാരണ.