LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്ഷേമ പെന്‍ഷന്‍ 2500 രൂപ, എല്ലാ വീട്ടമ്മമ്മാര്‍കും പെന്‍ഷന്‍ - എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഫ് പ്രകടന പത്രിക പുറത്തിറക്കി. തുടര്‍ഭരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രകടന പത്രിക തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പ്രകാശനം ചെയ്തത്. ജനങ്ങള്‍ ഇടതുപക്ഷ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ട്, വികസന പരിപാടികളും  ജനക്ഷേമ നടപടികളുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

രണ്ട് ഭാഗമായാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 ഇന പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള 900 നിര്‍ദേശങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നത് അഭ്യസ്ത വിദ്യസ്ഥര്‍ക്ക് തൊഴില്‍ നല്‍കാനാണ്. 40 ലക്ഷം  തൊഴില്‍  സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് പത്രികയില്‍ ഉള്ളത്. കൂടുതല്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടും. കാര്‍ഷിക മേഖലയിലെ വരുമാനം 50% ഉയര്‍ത്താനും നിര്‍ദേശങ്ങളുണ്ട്. ലോകോത്തര നിലവാരത്തിലേക്ക് ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്താനുള്ള പദ്ധതിയും പ്രകടനപത്രികയിലുണ്ട്.

പ്രധാന വാഗ്ദാനങ്ങള്‍

  • ക്ഷേമ പെന്‍ഷന്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ച് 2500 രൂപയായി വര്‍ധിപ്പിക്കും. എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കും
  • 60,000  കോടിയുടെ പശ്ചാത്തലവികസന പരിപാടികള്‍ നടപ്പിലാക്കും 
  • പ്രവാസി പുനരധിവാസത്തിനു മുന്‍ഗണന നല്‍കും 
  • തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ്  നടപ്പിലാക്കും 
  • വയോജിക്കാരുടെ പ്രശ്നങ്ങള്‍ക്ക് പ്രധാന പരിഗണ നല്‍കും. അടുത്ത 5 വര്ഷം ഒന്നര ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. ആദിവാസി- പട്ടിക ജാതി കുടുംബങ്ങള്‍ക്കെല്ലാം  വീട് നിര്‍മിച്ച് നല്‍കും 
  • റബറിന്‍റെ തറവില ഘട്ടം ഘട്ടമായി 250 രൂപയായി ഉയര്‍ത്തും
  • സോഷ്യല്‍ പോലീസിങ്ങ് ശക്തമാക്കും 
  • വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ട്രാന്‍സ് ഗ്രിഡ് പദ്ധതി നടപ്പാക്കും 
  • കാര്‍ഷിക മേഖലയില്‍ 50% വരുമാന വര്‍ധനവ് ഉറപ്പ് വരുത്തും 
  •  അഞ്ച് വര്‍ഷം കൊണ്ട് 15000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും 
  • 5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജല്‍ജീവന്‍ പദ്ധതികളും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തികരിക്കും
  • ഓരോ വര്‍ഷവും പ്രോഗ്രസ് കാര്‍ഡ്‌ പുറത്തിറക്കും 
Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More