LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തിരുന്ന് ആസാം ഭരിക്കാനാണ് ബിജെപി ശ്രമം - രാഹുല്‍ ഗാന്ധി

ദിസ്പൂര്‍: നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തിരുന്ന് ആസാം ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. അസാം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ടിന്‍സുകിയ ജില്ലയില്‍ നടന്ന യോഗത്തില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ വിമാനത്താവളം എടുത്തതുപോലെ സംസ്ഥാനത്തിനു പുറത്തുനിന്നുളളവര്‍ നിങ്ങളുടെതായ എല്ലാം കവര്‍ന്നെടുക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ആസാമില്‍ നിന്ന് ആസാമിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി അസാമിലെ ജനങ്ങളുടെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തിക്കും- രാഹുല്‍ പറഞ്ഞു.

രണ്ട് ദിവസത്തെ പ്രചരണത്തിനായി അസാമിലെത്തിയ രാഹുല്‍ ഗാന്ധി ദിബ്രുഗഡിയിലെ കോളേജ് വിദ്യാര്‍ത്ഥികളുമായും തേയില തൊഴിലാളികളുമായും ആശയവിനിമയം നടത്തി. തെരഞ്ഞെടുപ്പ് സമയത്തുമാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആസാം സന്ദര്‍ശിച്ചതെന്നും രാഹുല്‍ ആരോപിച്ചു. പ്രളയം വന്ന സമയത്ത് നിങ്ങള്‍ക്ക് അദ്ദേഹത്തിന് ഒന്നും നല്‍കാന്‍ സാധിക്കില്ല അതുകൊണ്ട് അദ്ദേഹം ഇങ്ങോട്ട് വന്നില്ല പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് നിങ്ങള്‍ക്ക് അദ്ദേഹത്തിന് വോട്ട് നല്‍കാം അതുകൊണ്ടാണ് അദ്ദേഹം ആസാമിലേക്ക് വരുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍ വിദ്യാര്‍ത്ഥികളാണ് അവര്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എവിടെയോ പ്രശ്‌നമുണ്ടെന്നതില്‍ സംശയമില്ല - രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന അസാം നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27-നാണ് ആരംഭിക്കുക.

Contact the author

National Desk