LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊലപാതകങ്ങള്‍ പെരുകുന്നു; ഇസ്രായേലില്‍ പലസ്തീന്‍ ജനത നടത്തിവരുന്ന പ്രക്ഷോഭം രണ്ടര മാസം പിന്നിട്ടു

പോലീസ് അതിക്രമത്തിനെതിരെ പലസ്തീന്‍ ജനത നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു. ഇസ്രയേല്‍ മുനിസിപ്പാലിറ്റിക്ക് മുന്‍പില്‍ നടത്തിവരുന്ന പ്രക്ഷോഭം രണ്ടര മാസം പിന്നിട്ടു. ഇസ്രായേലിന്‍റെ പലസ്തീന്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെയും, പോലീസ് അതിക്രമങ്ങള്‍ക്കെതിരെയുമാണ് പ്രക്ഷോഭം. അറബ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ വെസ്റ്റ്‌ബാങ്ക് മേഖലയില്‍ അടുത്തിടെ നിരവധി കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ ഇസ്രായേലി പോലീസ് മനപ്പൂര്‍വം നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണ് പ്രക്ഷോഭം തുടങ്ങിയത്.

പലസ്തീനികള്‍ക്കിടയില്‍ നടക്കുന്ന പ്രശ്നങ്ങളെ ഗോത്ര പ്രശ്നങ്ങളായി മാത്രമാണ് ഇസ്രായേലി പോലീസ് കാണുന്നത്. ഇത് പലസ്തീന്‍ ജനതയുടെ ഒരുമയെ ഇല്ലാതാക്കാനും, രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

പല സാഹചര്യങ്ങളിലും കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടും പോലീസ് അവരെ വെറുതെ വിടുകയാണെന്നാണ് ആരോപണം. 2000 മുതല്‍ 2021 വരെ 1700 പലസ്തീനികളെങ്കിലും നരഹത്യക്ക് ഇരയായെന്നാണ് റിപ്പോര്‍ട്ട്. 2020-ല്‍ മാത്രം 97 പേര്‍ ഇത്തരത്തില്‍  കൊല്ലപ്പെട്ടിട്ടുണ്ട്. അതിലേറെയും 30 വയസില്‍ താഴെയുള്ളവരാണ്.

അധിനിവേശ ഇസ്രായേലില്‍ താമസിക്കുന്ന പലസ്തീന്‍-അറബ് സമൂഹങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്നതായി സര്‍ക്കാര്‍ ഔദ്യോഗികമായി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു‌.

Contact the author

Web desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More