1. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതല്ല. 2. മുസ്ലീങ്ങളും ജൂതന്‍മാരും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിരന്തര സംഘര്‍ഷത്തിലായിരുന്നുവെന്നത് ചരിത്രപരമായി ശരിയല്ല. 3. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അടിസ്ഥാനപരമായി ഒരു മുസ്ലീം-ജൂത സംഘര്‍ഷമല്ല.
ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ തുറന്നു കാണിച്ച മാധ്യമ പ്രവര്‍ത്തകയായിരുന്നു ഷിറിൻ അബൂ ആഖില. ഇസ്രയേലിനെ പ്രതികൂട്ടിലാക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്ന ഷിറിൻ അബൂ അഖ്‌ലയുടെ രീതി സൈന്യത്തെ ചൊടുപ്പിച്ചിരുന്നുവെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ 150 മീറ്ററിനുള്ളില്‍ വെച്ചാണ് തലക്ക് വെടിവെച്ചതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാറി നില്‍ക്കണമെന്നോ റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്നോ സൈന്യം ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെ തന്നെയാണ് സൈന്യം ലക്ഷ്യമിട്ടത്.
ഇസ്രായേലി കുടിയേറ്റക്കാര്‍ക്കായി പലസ്ഥീനിലുളള ജനങ്ങളെ വ്യാപകമായി കുടിയൊഴിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുഹമ്മദിന്റെ കുടുംബവീടും ഒഴിപ്പിക്കാനായാണ് സൈന്യമെത്തിയത്. വീടിനുപുറത്ത് സൈന്യത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സൈന്യം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാരംഭിച്ചു.
'ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്‍റെ വർണ്ണവിവേചനം: ക്രൂരമായ ആധിപത്യ വ്യവസ്ഥയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവും' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഫലസ്തീന്‍ ജനതയുടെ ഭൂമിയും സ്വത്തും പിടിച്ചെടുക്കൽ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ,
കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധനയുണ്ടായിരുന്നു. രണ്ട് വൈറസുകളും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഫ്ലൊറോണ ഉണ്ടാവുക. യുകെയിലും യുഎസിലും ഒമൈക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മാക്‌സ് ധരിക്കേണ്ടെന്ന അടുത്തിടെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഇളവ് പിന്‍വലിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നാലു ദിവസം നൂറിലേറെ കൊവിഡ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഈജിപ്തിലും ഇറാനിലുമെല്ലാം നാസറുടെയും മൊസാദിഖിൻ്റെയും നേതൃത്വത്തിൽ വളർന്നുവന്ന ഫ്യൂഡൽ വിരുദ്ധ സാമ്രാജ്യത്വവിരുദ്ധ ദേശീയ സർക്കാരുകളെ അട്ടിമറിക്കാനായി സയണിസത്തെ വളർത്തിയെടുത്ത അതേ സാമ്രാജ്യത്വശക്തികൾ തന്നെയാണ് രാഷ്ട്രീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്. ഇന്ത്യയിൽ ഹിന്ദുത്വത്തെ വളർത്തിയ ബ്രിട്ടീഷുകാർ തന്നെയാണ് തിയോഡർ ഹർസൻ്റെ സയണിസ്റ്റ് രാഷ്ടീയത്തെയും ഈജിപ്തിലെ ഹസനുൽ ബന്നയുടെ രാഷ്ടീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്
ഇസ്രായേല്‍ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. പാലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഖത്തറിനോട് ഹമാസ് നേതാവ് നന്ദി പറഞ്ഞു. ഇസ്രായേല്‍ ആക്രണണത്തില്‍ 140 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. ഇതില്‍ 39 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഗാസയില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്നു.
ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 100 കടന്നു. 28 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 109 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 580 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു
കിഴക്കൻ ജറുസലേമിൽ ഒരു സമ്പൂർണ അധിനിവേശത്തിന് ഇസ്രായേൽ ഒരുങ്ങുകയാണ്. ജൂത കുടിയേറ്റക്കാർക്കായി ശൈഖ് ജറയിൽ പ്രതിഷേധിക്കുന്ന പലസ്തീനികളെ ബലമായി അടിച്ചമർത്തുകയാണ്.
കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജര്‍റാഹ് ജില്ലയിലെ ജൂത കുടിയേറ്റക്കാര്‍ക്കായി പലസ്തീനികളെ ഒഴിപ്പിക്കുവാനുള്ള സേനയുടെ ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്.
പലസ്തീനികള്‍ക്കിടയില്‍ നടക്കുന്ന പ്രശ്നങ്ങളെ ഗോത്ര പ്രശ്നങ്ങളായി മാത്രമാണ് ഇസ്രായേലി പോലീസ് കാണുന്നത്. ഇത് പലസ്തീന്‍ ജനതയുടെ ഒരുമയെ ഇല്ലാതാക്കാനും, രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു
ടെഹ്‌റാനിൽ വച്ചുണ്ടായ അക്രമണത്തിലാണ് ഇറാന്റെ ആണവ പദ്ധതികളുടെയെല്ലാം ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഹ്സിൻ കൊല്ലപ്പെട്ടത്. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് നെതന്യാഹു ഈ പരാമർശം നടത്തിയത്.
ഇരുരാജ്യങ്ങളും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവച്ചതിനു ശേഷം ആദ്യ യുഎഇയുടെ ആദ്യ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയിരുന്നു.
ലോക്ഡൗൺ കാരണം ജെറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധിക്കാൻ കഴിയാത്തതിനാൽ ഇസ്രായേലിന്റെ പല ഭാഗങ്ങളിലായാണ് പ്രക്ഷോഭകർ ഒരുമിച്ചു ചേർന്നത്.
അമേരിക്ക നേതൃത്വം വഹിക്കുന്ന സമാധാന ചർച്ചക്ക് തയ്യാറാണെന്ന് ലബനോനും ഇസ്രയേലും അറിയിച്ചു.
ഇസ്രയേലിനെ തൃപ്തിപ്പെടുത്തുന്നതിനായി 300ലധികം പിശകുകൾ ഉള്ള വിശുദ്ധ ഖുർആനിന്റെ ഹീബ്രു വിവർത്തനം സൗദി അറേബ്യന്‍ അധികൃതർ അംഗീകരിച്ചു.
പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ഇതുവരെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച പൊതു നിലപാട് തുടര്‍ന്നും കൈക്കൊള്ളുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും മുമ്പ് 2002ലെ അറബ് സമാധാന ഉടമ്പടി പാലിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ട്.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹു സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് ഇസ്രായേലില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടക്കുകയാണ്. പ്രധാനമന്ത്രി രാജിവയ്ക്കാണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
ജൂലൈ 2021ഓടെ സെർബിയൻ എംബസിയും ജെറുസലേമിലേക്ക് മറ്റുമെന്നാണ് നേതാന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയവും,ആരോഗ്യ മന്ത്രാലയവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇസ്രായേലി സാങ്കേതിക വിദ്യയും, ഇന്ത്യന്‍ ഉല്‍പാദന ശേഷിയും ലയിപ്പിച്ച് വൈറസിനൊപ്പം തന്നെ സാധാരണ ജീവിതവും പുനരാരംഭിക്കാനാണ് പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
1967 ൽ അതിർത്തിയിലുണ്ടായ മാറ്റങ്ങളിൽ ഇരു പാർട്ടികളും സമ്മതിക്കാത്ത മാറ്റങ്ങളൊന്നും അംഗീകരിക്കില്ലെന്ന് രാജ്യങ്ങള്‍.
വെസ്റ്റ് ബാങ്ക് -ഇസ്രയേല്‍ കൊട്ടിചെര്‍ക്കലിനുശേഷം ഭാവിയെന്താകുമെന്ന് ഭയന്ന് പലസ്തീനിയന്‍ കര്‍ഷകര്‍.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെ യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ചുകൊണ്ട് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് രംഗത്തെത്തിയിരുന്നു.
രണ്ട് മുൻ എതിരാളികളും ചേര്‍ന്ന് കഴിഞ്ഞ മാസമാണ് ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്. കരാർ പ്രകാരം നെതന്യാഹു 18 മാസം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും തുടർന്ന് ഗാന്റ്സിന് അധികാരം കൈമാറുകയും ചെയ്യും.
ടെൽ അവീവിന്‍റെ നഗരപ്രാന്തമായ ഹെർസ്‌ലിയയിലാണ് അദ്ദേഹം ഒറ്റയ്ക്ക് താമസിച്ചിരുന്നത്. 'പതിവ് നടപടിക്രമത്തിന്റെ ഭാഗമായി പോലീസ് എല്ലാ സാധ്യതയും അന്വേഷിക്കുന്നുണ്ട്' എന്ന് ഇസ്രായേലി പോലീസ് വക്താവ് പറഞ്ഞു.
ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി പഥത്തില്‍ തിരിച്ചെത്താനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനവും. ഇസ്രായേലിന്‍റെ തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ പിന്നീട് ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടാകില്ല.
നിലവിൽ അന്താരാഷ്ട്ര നിയമപ്രകാരം പലസ്തീനിന്‍റെ ഭാഗമായ പ്രദേശങ്ങള്‍കൂടെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാനാണ് നെതന്യാഹുവിന്‍റെ ശ്രമം.
രണ്ടു സാഹചര്യങ്ങളിലാണ് സന്ദര്‍ശനം അനുവദിക്കുക. ഒന്ന്, ഹജ്ജ് – ഉംറ പോലുള്ള മതപരമായ ആവശ്യത്തിനും, രണ്ട്, ബിസിനസ്സ് ആവശ്യത്തിനും.