LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു

ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുളള പ്രതിഷേധം ആളിക്കത്തുന്നു. നെതന്യാഹുവിനെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് കോടതിയില്‍ വിചാരണ കാത്തുനില്‍ക്കുന്നത്. പ്രധാനമന്ത്രി തന്റെ മുഖ്യ എതിരാളിയായ ബെന്നി ഗാന്‍സിനെ ഒപ്പം കൂട്ടി അധികാരത്തിലെത്തിയതോടെ അദ്ദേഹത്തിനതിരെയുളള കോടതി നടപടികളും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലായി. എന്നാല്‍ അഴിമതിവീരനായ ഒരു നേതാവിനെ ഞങ്ങള്‍ക്ക് വേണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 

ഇസ്രായേലില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലും അദ്ദേഹം പൂര്‍ണപരാജിതനായെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.  നെതന്യാഹു  രാജി വയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കഴിഞ്ഞ ഒരാഴ്ച്ചയായി ഇസ്രായോലില്‍ പ്രതിദിന കൊവിഡ് കണക്ക് കുത്തനെ ഉയരുകയാണ്. തുടര്‍ന്ന് രാജ്യത്ത് മൂന്നാമതും ലോക്ടൗണ്‍ പ്രഖ്യാപിക്കുന്നതായി നെതന്യാഹു വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് മൂന്നാംഘട്ട സമൂഹവ്യാപനം ഉണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. മൂന്നര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഇസ്രയേലില്‍ ഇതുവരെ മൂവായിരത്തോളം പേര്‍ മരണപ്പെട്ടിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്കുമുന്നില്‍മാത്രം രണ്ടായിരത്തിലേറേപ്പേരാണ് പ്രതിഷേധവുമായി സംഘടിച്ചത്. പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തിലുളള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജനങ്ങളെ വഞ്ചിച്ച നേതാവിന് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. എന്നാല്‍ നെതന്യാഹു ആരോപണങ്ങള്‍ നിഷേധിച്ചു. കേസുകളില്‍ വിചാരണ അടുത്ത വര്‍ഷം ആരംഭിക്കും. ഇസ്രായേലില്‍ നാലാമതു ദേശീയ തെരഞ്ഞെടുപ്പ് രണ്ടുവര്‍ഷത്തിനുളളില്‍ നടക്കാനിരിക്കെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം. തെരഞ്ഞെടുപ്പില്‍ തന്റെ വിജയം ഉറപ്പിക്കാനായി കൊവിഡ് വാക്‌സിനുകള്‍ രാജ്യത്ത് എത്രയും പെട്ടെന്ന് എത്തിക്കാനുളള ശ്രമത്തിലാണ് പ്രധാനമന്ത്രി.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More