30 സെക്കന്‍ഡിനുള്ളില്‍ കൊവിഡിനുള്ള ദ്രുത പരിശോധന വികസിപ്പിക്കാനായി ഇന്ത്യയും ഇസ്രായേലും കൈകോര്‍ക്കുന്നു. ഇസ്രായേലിന്റെ സാങ്കേതിക വൈദഗ്ദ്ധ്യവും, ഇന്ത്യയുടെ ഉല്പാദന ശേഷിയും സംയോജിപ്പിച്ച് 30 സെക്കന്‍ഡിനുള്ളില്‍ കൊവിഡ്-19 ദ്രുത പരിശോധന നടത്താനാണ് ഇരുരാജ്യങ്ങളും ഒന്നിക്കുന്നത്. ദ്രുത പരിശോധന കിറ്റുകള്‍ വികസിപ്പിക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി ഇസ്രായേല്‍ ഉന്നത തല ഗവേഷണ സംഘത്തെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് അയയ്ക്കും.
ഗവേഷണ പരീക്ഷണങ്ങള്‍ക്കായി ഇസ്രയലിന്റെ ഡയറക്ടറേറ്റ് ഓഫ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റില്‍ നിന്നുളള വിദഗ്ധ സംഘം ഇന്ത്യയുടെ ഡി ആര് ഡി ഒയുമായി പ്രഥമിക ആശയവിനിമയം പൂര്‍ത്തിയാക്കിയിട്ടുണ്ട്, സംഘം ഉടന്‍ തന്നെ ഇന്ത്യയിലെത്തും. തുടര്‍ന്ന് ദ്രുത പരിശോധന കിറ്റിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ ഒരുമിച്ച് നടത്തും.
ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയവും,ആരോഗ്യ മന്ത്രാലയവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇസ്രായേലി സാങ്കേതിക വിദ്യയും, ഇന്ത്യന്‍ ഉല്പാദന ശേഷിയും ലയിപ്പിച്ച് വൈറസിനൊപ്പം തന്നെ സാധാരണ ജീവിതവും പുനരാരംഭിക്കാനാണ് പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.