LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡെല്‍റ്റ വകഭേദം പടരുന്നു; വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഇസ്രായേല്‍

വിജയകരമായി വാക്‌സിനേഷന്‍ നടത്തി കൊവിഡ് വ്യാപനം കുറച്ച ഇസ്രായേലില്‍ വീണ്ടും രോഗവ്യാപനം. ഇന്ത്യയില്‍ രണ്ടാം തരംഗത്തില്‍ കാണപ്പെട്ട ഡെല്‍റ്റ വകഭേദമാണ് ഇസ്രായേലില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ മാളുകള്‍, തിയ്യറ്ററുകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൂടുന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.

മാക്‌സ് ധരിക്കേണ്ടെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഇളവ് പിന്‍വലിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നാലു ദിവസം നൂറിലേറെ കൊവിഡ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. രോഗവ്യാപനം ഓരോ ദിവസം കഴിയുമ്പോഴും ഇരട്ടിയാവുകയാണെന്ന് ഇസ്രായേല്‍ പാന്‍ഡെമിക് റെസ്‌പോണ്‍സ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ നഷ്മന്‍ ആഷ് പറഞ്ഞു. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും മരണത്തിലും വര്‍ധനവില്ല. ജനസംഖ്യയിലെ പകുതിയിലേറെപേരും വാക്‌സിനേഷന്‍ സ്വീകരിച്ചതാണ് ഇതിന് കാരണമായി കരുതുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് നിയന്ത്രണ വിധേയമാക്കിയെന്ന പേരില്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഇസ്രായേലിന് വീണ്ടും നിയന്ത്രണചട്ടങ്ങള്‍ കൊണ്ടു വരേണ്ടി വന്നത് ആഗോളതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇസ്രായേലിനു പുറമെ ഓസ്‌ട്രേലിയയിലും കൊവിഡ് നിയന്ത്രണ ഇളവുകള്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചു. സിഡ്‌നിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More