LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തിരിച്ചടി ഞങ്ങള്‍ അവസാനിപ്പിക്കില്ല, അവര്‍ അനുഭവിക്കും: നെതന്യാഹു; ഗസ്സ ചോരക്കളം

ഗസ്സക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 'അവര്‍ ഞങ്ങളുടെ തലസ്ഥാനത്തെ ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തി. അവരതിന് അനുഭവിക്കും. തിരിച്ചടി ഞങ്ങള്‍ അവസാനിപ്പിക്കില്ല,’ തെല്‍ അവീവിലെ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കൂടിക്കാഴ്ചയില്‍ നെതന്യാഹു പറഞ്ഞു.

അതിനിടെ, ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 100 കടന്നു. 28 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 109 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 580 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഷെല്ലാക്രമണത്തില്‍ ഗസ്സയിലെ ആറ് നില പാര്‍പ്പിട സമുച്ചയം തകര്‍ന്നു. ഗസ്സയിലെ 1000 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്നാണ് നെതന്യാഹു ഊറ്റം കൊണ്ടത്.

പാലസ്തീനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ അതിര്‍ത്തി കടന്നെത്തിയ ലെബനീസ് യുവാക്കള്‍ക്ക് നേരെ ഇസ്രായേല്‍ സൈനികര്‍ വെടിവെപ്പ് നടത്തി. ആക്രമണത്തില്‍ ഒരു ലെബനീസ് യുവാവ് കൊല്ലപ്പെട്ടതായി ലെബനനിലെ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലിന്റെ നടപടിക്കെതിരെ ലോകത്തുടനീളം വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇസ്രായേല്‍ - പാലസ്തീന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച യുഎന്‍ സുരക്ഷാ സമിതി ചേരും. ഈജിപ്ഷ്യന്‍ പ്രതിനിധി നേരിട്ടെത്തി ഇരുവിഭാഗങ്ങളോടും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുവെങ്കിലും 'ഹമാസിനെയും അവരുടെ സൈനിക കേന്ദ്രങ്ങളും നിയന്ത്രണങ്ങളെ.യും ഇല്ലാതാക്കുന്നതോടെയെ അത് സാധ്യമാകൂ' എന്നായിരുന്നു നെതന്യാഹുവിന്റെ ഉപദേഷ്ഠാവിന്‍റെ പ്രതികരണം.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More