LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സെർബിയൻ എംബസി തെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റും; ബെഞ്ചമിൻ നെതന്യാഹു

സെർബിയൻ എംബസി തെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നേരത്തെ അമേരിക്കയും തങ്ങളുടെ എംബസി ജറുസലേമിലേക്ക് മാറ്റിയിരുന്നു. 

ഇസ്രായേൽ-പലസ്തീൻ സമാധാന കരാർ നിലവിൽ വരുന്നവരെ ഇസ്രായേലിന്റെ നയതന്ത്ര പ്രവർത്തനങ്ങളെല്ലാം ടെൽ അവീവ് കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. ജറുസലേമിൽ ഇസ്രായേൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും സമാധാനപരമായി തർക്കം പരിഹരിക്കുന്നതുവരെ അത് അംഗീകരിക്കാൻ ലോക രാഷ്ട്രങ്ങൾ വിമുഖത കാണിക്കുകയാണ്. എന്നാൽ 2017ൽ ട്രംപ് ഭരണകൂടം ജറുസലേമിലേക്ക് മാറ്റുകയും ഇസ്രായേലിന്റെ അവകാശവാദങ്ങൾക്ക് പൂർണ്ണപിന്തുണ നൽകുകയുമായിരുന്നു. ജൂലൈ 2021ഓടെ സെർബിയൻ എംബസിയും ജെറുസലേമിലേക്ക് മറ്റുമെന്നാണ് നേതാന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 'ജറുസലേംമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിനും എംബസി അങ്ങോട്ട് മാറ്റിയതിനും സെർബിയൻ പ്രസിഡന്റ്റിനു നന്ദി പറയുന്നുവെന്ന്' നെതന്യാഹു പറഞ്ഞു. ഇത്തരമൊരു സന്ദർഭം ഉണ്ടാകാൻ കാരണക്കാരനായ ട്രംപിനും നന്ദി പറയാൻ അദ്ദേഹം മറന്നില്ല.

1967ലാണ് ഇസ്രായേൽ കിഴക്കൻ ജെറുസലേം പിടിച്ചടക്കുന്നത്. തുടർന്ന് ജറുസലേമിനെ രാഷ്ട്ര തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഐക്യ രാഷ്ട്ര സംഘടനയും മറ്റ് പല രാഷ്ട്രങ്ങളും ഈ നീക്കത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ല.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More