LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആണവ ശാസ്ത്രജ്ഞനെ കൊന്നത് ഇസ്രായേലും യു.എസുമാണെന്ന് ഇറാന്‍

തങ്ങളുടെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫഖ്‌രിസാദെയെ കൊലപ്പെടുത്തിയത് ഇസ്രായേലും യുഎസുമാണെന്ന് ഇറാന്‍. 'നമ്മുടെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനെയാണ് തീവ്രവാദികൾ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇസ്രയേലിന്‍റെ പങ്ക് വളരെ വ്യക്തമാണ്. ശക്തമായ പ്രതികരണം ഉണ്ടാകും' എന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.

ടെഹ്‌റാനിൽ വച്ചുണ്ടായ അക്രമണത്തിലാണ് ഇറാന്റെ ആണവ പദ്ധതികളുടെയെല്ലാം ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഹ്സിൻ കൊല്ലപ്പെട്ടത്. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇ​റാ​നി​യ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ്​​സിന്‍റെ മു​തി​ർ​ന്ന ശാ​സ്​​ത്ര​ജ്ഞ​നും ഇ​റാ​ൻ ആ​ണ​വാ​യു​ധ പ്രോ​ജ​ക്​​ടി​െൻറ ത​ല​വ​നു​മാ​ണ്​​ മു​ഹ്​​സി​ന്‍.

അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കാർമികൻ ഫക്രിസാദെഹ് ആണെന്ന് യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ അവസാനനാളുകളിലുണ്ടായ കൊലപാതകം മേഖലയിലെ സംഘർഷസാധ്യത ഉയർത്തിയിട്ടുണ്ട്. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More