LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അല്‍ ജസീറ റിപ്പോര്‍ട്ടറെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു

ജെനിന്‍: മാധ്യമപ്രവര്‍ത്തകയെ ഇസ്രായേല്‍ സൈന്യം തലയ്ക്ക് വെടിവെച്ച് കൊന്നു. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഷിറിന്‍ അബു അഖ്‌ലയാണ് കൊല്ലപ്പെട്ടത്. വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെ ഇസ്രായേലിന്റെ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സൈന്യം അവരുടെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഷിറിന്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ അവരുടെ കൂടെയുണ്ടായിരുന്ന അലി അല്‍ സമുദിയ്ക്കും പരിക്കേറ്റിരുന്നു.

പലസ്തീന്‍ ആരോഗ്യവകുപ്പ് ഷിറിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, പലസ്തീനും ഇസ്രായേല്‍ സൈന്യവും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടത് എന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പറയുന്നത്. വിഷയം സംയുക്തമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘര്‍ഷത്തിലാണ് ഷിറിന്‍ കൊല്ലപ്പെട്ടതെന്ന ഇസ്രായേല്‍ വിദേശകാര്യമന്ത്രിയുടെ വാദം തെറ്റാണെന്നും സംഭവം നടക്കുന്ന സമയത്ത് പലസ്തീന്‍ പോരാളികള്‍ ആരുംതന്നെ അവിടെയുണ്ടായിരുന്നില്ലെന്നും ഷിറിനൊപ്പം വെടിയേറ്റ അലി സമുദി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയാണ് എന്ന് പറഞ്ഞാണ് ഇസ്രായേല്‍ സൈന്യം ജെനിന്‍ നഗരം വളഞ്ഞത്. സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാറി നില്‍ക്കണമെന്നോ റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്നോ സൈന്യം ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല. ഞങ്ങളെല്ലാവരും മാധ്യമപ്രവര്‍ത്തകരെന്ന് തെളിയിക്കുന്ന ജാക്കറ്റും ഹെല്‍മറ്റും ധരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ തന്നെയാണ് സൈന്യം ലക്ഷ്യമിട്ടത്.'- അലി സമുദി പറഞ്ഞു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More