LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ 'ഫ്ലൊറോണ'യാകുന്നു; പ്രഭവകേന്ദ്രം ഇസ്രായേല്‍

ഇസ്രയേല്‍: ഒമൈക്രോണിന് പിന്നാലെ ആശങ്ക പടര്‍ത്തി ഫ്ലൊറോണ വൈറസ്. കൊറോണയുടെയും ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗമാണ് ഫ്ലൊറോണ. ഇസ്രായേലിലാണ് ലോകത്തിലെ തന്നെ ആദ്യത്തെ  ഫ്ലൊറോണ കേസ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത ഗര്‍ഭിണിയിലാണ് ഈ വൈറസ് കണ്ടെത്തിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. രണ്ട് വൈറസുകളും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഫ്ലൊറോണ ഉണ്ടാവുക. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസിനെക്കുറിച്ച് വിശദമായ പഠനം വേണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. യുകെയിലും യുഎസിലും ഒമൈക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണ്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡിനെ പ്രതിരോധിക്കാന്‍ നാല് ഡോസ് വാക്സിനേഷന്‍ പ്രഖ്യാപിച്ച രാജ്യമാണ് ഇസ്രയേല്‍. നാലാം ഡോസ് കുത്തിവെപ്പ് തകൃതിയായി നടക്കുന്നതിനിടയിലാണ് ഫ്ലൊറോണ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവർക്കും മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നാലാം ഡോസ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ നാച്ച്മാൻ ആഷ് അറിയിച്ചു. ആഗസ്റ്റില്‍ ബൂസ്റ്റർ ഷോട്ട് എടുത്ത 150 ആരോഗ്യപ്രവർത്തകർക്കാണ് നാലാം ഡോസ് നൽകിയത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More