LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇസ്രായേലിന്റെ പലസ്തീന്‍ ആക്രമണത്തെ അപലപിച്ച് സിപിഎം പൊളിറ്റ്​ ബ്യൂറോ

പലസ്​തീനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് സി.പി.ഐ.എം പൊളിറ്റ്​ ബ്യൂറോ. 'ഇസ്രയേലിന്‍റെ ഇത്തരം നടപടികൾ യു.എൻ പുറത്തിറക്കിയ വിവിധ പ്രമേയങ്ങള്‍ക്ക് എതിരാണ്​. സി.പി.എം ഇത്തരം ആക്രമണങ്ങളെ അപലപിക്കുകയും പലസ്​തീൻ ജനതക്ക്​ പിന്തുണ അറിയിക്കാൻ ഇന്ത്യൻ സർക്കാറിനോട്​ ആവശ്യപ്പെടുകയും ചെയ്യുന്നു' പൊളിറ്റ്​ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കിഴക്കൻ ജറുസലേമിൽ ഒരു സമ്പൂർണ അധിനിവേശത്തിന്​ ഇസ്രായേൽ ഒരുങ്ങുകയാണ്​. ജൂത കുടിയേറ്റക്കാർക്കായി ശൈഖ്​ ജറയിൽ പ്രതിഷേധിക്കുന്ന പലസ്​തീനികളെ ബലമായി അടിച്ചമർത്തുകയാണ്​. ഇസ്രയേൽ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ട നെതന്യാഹു ചെറിയ രാഷ്​ട്രീയ നേട്ടങ്ങൾക്കും കോവിഡ്​ പ്രതിരോധത്തിലെ വീഴ്ചകൾ മറച്ചുവെക്കാനുമായാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് - പൊളിറ്റ്​ ബ്യൂറോ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 35 പേരാണ്  കൊല്ലപ്പെട്ടത്. ബുധനാഴ്ച മാത്രം ഇസ്രയേല്‍ നൂറോളം വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഇതിന് മറുപടിയായി ടെല്‍അവീവിലും, ബീര്‍ഷെബയിലും ഒന്നിലധികം വ്യോമാക്രമണങ്ങള്‍ പലസ്തീനും നടത്തി. 

Contact the author

International Desk