LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് ഇസ്രായേല്‍

ഡല്‍ഹി:  ഇന്ത്യക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് ഇസ്രായേല്‍. ഡല്‍ഹി ആസ്ഥാനമായുളള പ്രിമസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കാണ് ഇസ്രയേല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടന്ന് ദിവസങ്ങള്‍ക്കുളളിലാണ് ഇന്ത്യയുമായി സൗഹൃദം ശക്തിപ്പെടുത്താനുളള ഇസ്രായേലിന്റെ ശ്രമം.

വെന്റിലേറ്ററുകളുള്‍പ്പെടെയുളള മെഡിക്കല്‍ ഉപകരണങ്ങളാണ് ഇസ്രയേല്‍ ഇന്ത്യക്കായി നല്‍കിയത്. ഒരു യഥാര്‍ത്ഥ സുഹൃത്തിനെപ്പോലെ തങ്ങള്‍ക്കുളളതെല്ലാം പങ്കുവയ്ക്കാന്‍ തയാറാണ്, ഇരുരാജ്യങ്ങളും തമ്മിലുളള സുഹൃദ്ബന്ധത്തിന്റെ പുതിയൊരു തുടക്കം കൂടെയാണ് ഇതെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ ഡോ. റോണ്‍ മാല്‍ക്ക പറഞ്ഞു. ഇസ്രായേലില്‍ നിന്നുളള മികച്ച മെഡിക്കല്‍ സാങ്കേതിക വിദ്യ പ്രിമസ് ഹോസ്പിറ്റലുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ട്. ഈ ഉപകരണങ്ങള്‍ കൊവിഡിനെ തോല്‍പ്പിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk