LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഎഇ- ഇസ്രായേൽ പൗരന്മാർക്ക് ഇനി വിസ വേണ്ട; വിശാല ബന്ധത്തിന് തുടക്കം

യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് വിസ ആവശ്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇരുരാജ്യങ്ങളും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവച്ചതിനു ശേഷം ആദ്യ യുഎഇയുടെ ആദ്യ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയിരുന്നു.

അതേസമയം, യുഎഇയും ഇസ്രയേലുമായുള്ള സമാധാനകരാറിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. യുഎഇ ഉന്നതസംഘം ഇത്തിഹാദ് വിമാനത്തിൽ ചരിത്രത്തിലാദ്യമായി ഇസ്രയേലിലെത്തി. ഇസ്രയേലിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി ആദ്യ ഇത്തിഹാദ് വിമാനം അബുദാബിയിലുമെത്തി.

കഴിഞ്ഞ ആഗസ്റ്റിലാാണ് യുഎഇയും ഇസ്രയേലും തമ്മില്‍ നയതന്ത്ര കരാര്‍ ഒപ്പുവക്കാന്‍ ധാരണയായത്. പിന്നാലെ സെപ്തംബര്‍ 15ന് വൈറ്റ് ഹൗസില്‍ വച്ച് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ജിസിസി രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More