LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇസ്രായേലില്‍ നേതാന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം

ഇസ്രായേലിൽ പ്രധാന മന്ത്രി ബെഞ്ചമിൻ നേതാന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് വൻ പ്രക്ഷോഭം. രാജ്യം ഭരിക്കാൻ നെതന്യാഹു യോഗ്യനല്ലെന്ന് ആരോപിച്ച് ആയിരക്കണക്കിന് പേരാണ് തെരുവിലിറങ്ങുന്നത്.

ലോക്ഡൗൺ കാരണം ജെറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധിക്കാൻ കഴിയാത്തതിനാൽ  ഇസ്രായേലിന്റെ പല ഭാഗങ്ങളിലായാണ് പ്രക്ഷോഭകർ ഒരുമിച്ചു കൂടിയത്. അവരവരുടെ വീടുകളിൽനിന്നും 1 കിലോമീറ്റർ  ദൂരം മാത്രം സഞ്ചരിക്കാനുള്ള അനുവാദമാണ് ലോക്ഡൗണിൽ ഇസ്രായേലിലുള്ളത്. ടെൽ അവീവിലെ ഹബീമ സ്‌ക്വയറിലാണ് ഏറ്റവുമധികം പേർ ഒത്തുകൂടിയത്. 'പ്രധാനമന്ത്രീ... നിങ്ങൾ എന്റെ ഭാവി നശിപ്പിക്കുന്നു' എന്നും 'ഗോ' എന്നുമെഴുതിയ നൂറുകണക്കിന് പോസ്റ്ററുകളും ഡ്രമ്മുകളുമായാണ് ജനങ്ങൾ പ്രതിഷേധം നടത്തിയത്.

ടെൽ അവീവിലും ജെറുസലേമിലും പ്രതിഷേധക്കർ പൊലീസുമായി ഏറ്റുമുട്ടി. നാലോളം പേരെ അറസ്റ്റ് ചെയ്തു. സമാധാനം ഇല്ലാതാക്കുന്നവര്‍ എന്നാണ് പ്രതിഷേധകരെ ഇസ്രായേൽ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഇസ്രായേലിലെ 1200ലധികം പ്രദേശങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ ആസൂത്രണം ചെയ്തതിട്ടുണ്ടെന്ന് പ്രതിഷേധകർ അറിയിച്ചു.


Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More