LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോൺഗ്രസിൽ നിന്ന് രാജിവച്ച ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

കോൺഗ്രസിൽ നിന്ന് രാജിവച്ച പ്രമുഖ നടി ഖുശ്ബു ബിജെപി-യില്‍ ചേര്‍ന്നു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ ഖുശ്ബു ആരോപിച്ചിരുന്നു.

ഖുശ്ബു താരം ബിജെപിയിൽ ചേരാനിരിക്കുകയാണെന്ന ആക്ഷേപം പരക്കെ ഉയർന്ന സാഹചര്യത്തില്‍തന്നെ അവരെ പാർട്ടി പദവിയിൽ നിന്നും നീക്കം ചെയ്തതതായി എഐസിസി കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പ്രണവ് ഝാ പറഞ്ഞിരുന്നു. പാർട്ടിയിൽ തനിക്കർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ഖുശ്ബുവിന് ആദ്യമേ പരാതി ഉണ്ടായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന് ബിജെപി അവർക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്.


Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More