ഡല്‍ഹി: ഏപ്രില്‍ മുതല്‍ രാജ്യത്ത് അവശ്യ മരുന്നുകളുടെ വില 20% വരെ ഉയരും. ആന്‍റിബയോട്ടിക്കുകള്‍, ആന്‍റി ഇന്ഫെക്റ്റിവ്, വേദന സംഹാരികള്‍ തുടങ്ങിയവയ്ക്ക് ഉള്‍പ്പെടെയാണ് വില ഉയരുന്നത്.
വില കൂട്ടാന്‍ മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മരുന്നുകളുടെ വില ഉയരുന്നത്. 20% വരെയാണ് വില ഉയര്‍ത്തുക. 2020ല്‍ 0.5 ശതമാനം ആയിരുന്നു വില വര്‍ധിപ്പിച്ചത്. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മരുന്ന് നിര്‍മ്മാണ ചിലവുകള്‍ 15-20 വരെയാണ് ഉയര്‍ന്നത്. സാവകാശം വിലയില്‍ മാറ്റം കൊണ്ട് വരാനാണ് നിര്‍മ്മാണ കമ്പനികള്‍ തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് കാലത്ത് ആക്ടിവ് ഫാര്‍മസ്യൂട്ടിക്കല്‍ കോമ്പോണന്‍റ്റുകള്‍ക്ക് വില കൂടിയിരുന്നു. കൂടാതെ പാകേജിങ് മെറ്റിരിയലുകളുടെ വില വര്‍ധനവും കണക്കിലെടുത്താണ് അവശ്യ മരുന്നുള്‍പ്പെടെ വില വര്‍ധിപ്പിക്കുന്നത്.