മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം അറസ്റ്റിൽ. തിരുവനന്തപുരം ചൂഴാറ്റുകോട്ട സ്വദേശിനി ചിത്രലേഖയാണ് അറസ്റ്റിലായത്. ഇവർ ഓടിച്ച കാർ രണ്ട് ഇരു ചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. പുലർച്ചെ രണ്ടരയോടെ നേമം പൂഴിക്കുന്നിലായിരുന്നു അപകടം.
രണ്ട് ആക്‌ടീവ സ്‌കൂട്ടറുകളിൽ പൊങ്കാലയിടാൻ പോയ നാല് കാട്ടാക്കട സ്വദേശികളെയാണ് ഇവർ ഇടിച്ചിട്ടത്. സ്കൂട്ടറിൽ യാത്ര ചെയത സ്ത്രീയുടെ കാലിന് പരിക്കുണ്ട്. മറ്റുള്ളവരുടെ പരുക്ക് നിസ്സാരമാണ് . നാല് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ചിത്രലേഖ മദ്യലഹിരിയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകട സ്ഥലത്ത് നേമം പൊലീസ് എത്തിയെങ്കിലും വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഒപ്പമില്ലാത്തതിനാൽ ചിത്രലേഖയെ കസ്റ്റഡിയിലെടുത്തില്ല.ഒരു മണിക്കൂറിനുശേഷം വനിതാ പൊലീസെത്തി ചിത്രലേഖയെ അറസ്റ്റ് ചെയ്യുകയായിരുന്നു.