LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മദ്യപിക്കുന്നതിനുള്ള പ്രായം 25 വയസിൽ നിന്ന് 21 ആക്കി ഡല്‍ഹി സര്‍ക്കാര്‍

മദ്യപിക്കുന്നതിനുള്ള പ്രായം 25 വയസിൽ നിന്ന് 21 ആക്കി ഡല്‍ഹി സര്‍ക്കാര്‍. പുതിയ എക്‌സൈസ് നയത്തിന് ദില്ലി മന്ത്രിസഭ അംഗീകാരം നല്‍കി. എക്‌സൈസ് നയത്തിലെ മാറ്റങ്ങള്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് പ്രഖ്യാപിച്ചത്. കൂടാതെ ദില്ലി സര്‍ക്കാര്‍ ഇനി നഗരത്തില്‍ മദ്യവില്‍പ്പനശാലകള്‍ നടത്തുകയില്ലെന്നും ദേശീയ തലസ്ഥാനത്ത് പുതിയ മദ്യക്കടകള്‍ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പുതിയ മദ്യ നയം നടപ്പിലാക്കുന്നതിലൂടെ മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം 20% ഉയരുമെന്ന പ്രതീക്ഷയും മനീഷ് സിസോദിയ പങ്കുവച്ചു. സര്‍ക്കാര്‍ മദ്യവില്‍പ്പനശാലകള്‍ ഇനിമുതല്‍ 'ജയിലുകള്‍ പോലെ' ഇടുങ്ങിയതാകില്ല. സ്വകാര്യ മദ്യവിൽപ്പന ശാലകൾക്ക് കുറഞ്ഞത് 500 ചതുരശ്രയടി വിസ്തീർണ്ണം ഉണ്ടായിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ക്കും ബാധമാകും. സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകളുടെ 60 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നും സിസോദിയ പറഞ്ഞു.

മദ്യം വിൽപ്പന സർക്കാരിന്റെ ജോലിയല്ലെന്നും പുതിയ നയം നടപ്പിലാക്കുന്നതോടെ എക്സൈസ് വരുമാനം പ്രതിവർഷം 1,500-2,000 കോടി രൂപ വർദ്ധിക്കുമെന്നും സിസോദിയ പറഞ്ഞു. മദ്യപിക്കുന്നതിനുള്ള പ്രായം കുറയ്ക്കുന്നത് സമീപ നഗരങ്ങളിലുള്ള പബ്ബുകളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നതിൽ നിന്ന് യുവാക്കളെ നിരുത്സാഹപ്പെടുത്തുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More