LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൂവല്‍ പ്രതിഷേധം ശക്തം; പ്രചാരണം നിർത്തിവച്ച് പി. സി. ജോർജ്

ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രചാരണം നിർത്തിവച്ച് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പി. സി. ജോർജ്. ചിലർ കലാപത്തിനു ശ്രമിക്കുകയാണെന്നും അതിനാൽ പ്രചാരണ പരിപാടികൾ നിർത്തിവെക്കുകയാണെന്നും ജോർജ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിക്കെതിരെ ജോർജ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രചാരണം നടത്തുന്ന സ്ഥലങ്ങളിലെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട്  നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതിയെന്നായിരുന്നു ഇന്നലെ ജോര്‍ജിന്‍റെ പ്രതികരണം. കൂവൽ രൂക്ഷമായതോടെ പിസി ജോർജ് ക്ഷുഭിതനായി. പിന്നീട് ഭീഷണിയുടെ സ്വരത്തിലായി പ്രസംഗം. കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എം.എൽ.എ ആയി വരുമെന്നും അപ്പോൾ കാണിച്ചു തരാമെന്നുമായി പ്രസംഗം.   ഒപ്പം സഭ്യമല്ലാത്ത പ്രയോഗങ്ങളും പിസി ജോര്‍ജിന്റെ ഭാഗത്ത് നിന്നുണ്ടായി. 

ഇന്ന്, തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെയായിരുന്നു പി. സി. ജോർജിനെതിരെ പ്രതിഷേധം ഉണ്ടായത്. സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ ചിലർ കൂക്കിവിളിക്കുകയായിരുന്നു. അതേസമയം, പി.സി. ജോര്‍ജ്ജ് തന്നെക്കുറിച്ച് പറഞ്ഞ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജോര്‍ജിന്‍റെ യു.ഡി.എഫ്. പ്രവേശനം തടഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More