LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വയം കൊവിഡ് ബാധിച്ചതറിയാത്തവർ 10.76 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ 10.76 ശതമാനം ആളുകകള്‍ക്കും കൊവിഡ്‌ വന്ന് പോയിട്ടുണ്ടാകാമെന്ന് ആരോഗ്യ വകുപ്പ്. തിരിച്ചറിയപ്പെടാന്‍ സാധിക്കുന്ന തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഒന്നും ഇവരില്‍ ഉണ്ടായിട്ടില്ല. ആരോഗ്യ വകുപ്പ് പുറത്തുവിട്ട സീറോ സര്‍വയലന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

രോഗത്തെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി മനുഷ്യ ശരീരത്തില്‍ സ്വയം ഉത്പാദിപ്പിക്കപെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന്‍റെ ഭാഗമായി, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, കൊവിഡ്‌ മുന്നണി പോരാളികള്‍ എന്നിവരിലാണ് പരിശോധന നടത്തിയത്. ആകെ ഇരുപത്തിയോരായിരം പേരിലാണ് ആരോഗ്യ വകുപ്പ് സര്‍വ്വേ നടത്തിയത്.

മുതിര്‍ന്ന പൌരന്മാര്‍ക്കിടയില്‍ സീറോ പ്രിവിലന്‍സ് 8 ശതമാനവും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ 10.5 ശതമാനവും, കോവിഡ് മുന്നണി  പോരാളികളില്‍ 12 ശതമാനവുമാണ് കണക്കുകള്‍ രേഖപെടുത്തുന്നത്.

രാജ്യത്ത് 30 കൊവിഡ്‌ രോഗികളില്‍ ഒരാളെ മാത്രം കണ്ട് പിടിക്കുമ്പോള്‍, കേരളത്തില്‍ കൊവിഡ്‌ രോഗികളില്‍ 4 ല്‍ ഒരാളെ കണ്ട് പിടിച്ച് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കുന്നുണ്ടന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More