മുംബൈ: നടന് അമീര്ഖാന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം ക്വാറന്റീനിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും മുന്‍കരുതലുകളെടുക്കുകയും സ്വയം നിരീക്ഷണത്തില്‍ പോവുകയും വേണമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദി. രോഗം പൂര്‍ണമായും ഭേദപ്പെട്ട ശേഷം ലാല്‍ സിങ് ചദ്ദ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അമീര്ഖാന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ ജന്മദിനത്തില് ആശംസകളറിയിച്ച എല്ലാവര്ക്കും നന്ദി. ഇത് തന്റെ അവസാനത്തെ പോസ്റ്റാണ്, സാമൂഹ്യ മാധ്യമങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു, എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെപോസ്റ്റ്.
അടുത്തിടെ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, സഞ്ജയ് ലീല ബന്‍സാലി, മനോജ് ബാജ്പേയി,സിദ്ധാര്‍ത്ഥ് ചതുര്‍വേദി, കാര്‍ത്തിക് ആര്യന് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.