ഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറില്‍ അര ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കേസുകള്‍. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കണക്കുകളില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. 53,476 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 251 പേര്‍ക്ക് ജീവന് നഷ്ടമായി. 26,490 പേര് രോഗമുക്തരായി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുകോടി പതിനേഴുലക്ഷം കടന്നു. ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലേറേ പേരാണ് രോഗമുക്തരായത്.
1,60,692 പേര് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. 31,855 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ഓരോ പ്രദേശങ്ങളിലായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം കേരളത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2456 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. നിലവില്‍ 1,26,817 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത്.