ഡല്‍ഹി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ചിരിക്കുന്നത്.
വയലാര്‍ രവി, കെ.കെ രാഗേഷ്, അബ്ദുള്‍ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരുന്നത്. ഈ മൂന്ന് എം.പി മാരുടെയും കാലാവധി ഏപ്രില്‍ 21ന് അവസാനിക്കും. മാര്‍ച്ച് 31ന് മുന്‍പ് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പണമുള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിട്ടത്.
കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ്, ഏപ്രില്‍ 12ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.