LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കന്യാസ്ത്രീ ആക്രമം സംഘപരിവാര്‍ അജണ്ടയുടെ ഭാഗം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളി കന്യാസ്ത്രീയുള്‍പ്പെടെയുളള സംഘത്തിനുനേരേയുണ്ടായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കന്യാസ്ത്രീകള്‍ക്കുനേരേയുണ്ടായ അതിക്രമം സംഘപരിവാര്‍ അജണ്ടയാണെന്ന് രാഹുല്‍ പറഞ്ഞു.

''കേരളത്തില്‍ നിന്നുളള കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കുന്നതിനും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഫലമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികളെ പരാജയപ്പെടുത്താനും ആത്മപരിശോധന നടത്താനുമുളള സമയമാണ് ഇത്'' - രാഹുല്‍ ട്വീറ്റ് ചെയ്തു.

മാര്‍ച്ച് 19-ന് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീകള്‍ക്കും കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയാണ് ആക്രമണമുണ്ടായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്. ട്രെയിനില്‍ നിന്ന് അവരെ ബലമായി പിടിച്ചിറക്കി, ഐഡി കാര്‍ഡ് കാണിച്ചിട്ടുപോലും പോകാന്‍ അനുവദിച്ചില്ല. 

കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്രൃത്തിനെതിരായ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിറകെയാണിപ്പോള്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെട്ട് രംഗത്തുവന്നിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More