LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പി.കെ.കരിയന്‍: വിടവാങ്ങിയത് ആദിവാസികളുടെ കലാചരിത്രകാരന്‍

കല്‍പ്പറ്റ: തൃശ്ശിലേരിയില്‍ ഇന്ന് അന്തരിച്ച പി.കെ.കരിയന്‍റെ മരണത്തോടെ ആദിവാസി ചരിത്രത്തിലും കലയിലും സംസ്കാരത്തിലും സര്‍വ്വോപരി രാഷ്ട്രീയത്തിലും ആഴത്തില്‍ ശ്രദ്ധ പതിപ്പിച്ച ഒരാള്‍ക്കൂടിയാണ് വിട വാങ്ങിയത്. ഗദ്ടിക കലാകാരനും മുന്‍ നക്സലൈറ്റ് നേതാവുമായ പി.കെ.കരിയന്‍ നക്സലൈറ്റ് നേതാവ് വര്‍ഗീസിന്‍റെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെ നാളായി  അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. തൃശ്ശിലേരി കൈതവള്ളി കൊളനിയിലായിരുന്നു താമസം. 

തിരുനെല്ലി-തൃശ്ശിലേരി കലാപത്തിന്‍റെ പേരില്‍ അറസ്റ്റിലായ കരിയന്‍ മൂപ്പന്‍ കേരളത്തില്‍ ന്കസലൈറ്റ് കേസില്‍ അറസ്റ്റിലാകുന്ന ആദ്യത്തെയാളാണ്‌. ഏഴര വര്‍ഷം  ജയിലില്‍ കഴിഞ്ഞിട്ടുള്ള പി.കെ.കരിയന്‍ ജയില്‍ മോചിതനായ ശേഷം ആദിവാസി കലാരൂപമായ ഗദ്ടികയുടെ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ഗദ്ദിക കലാകാരനായിരുന്ന പി .കെ.കരിയന്‍ തന്‍റെ നക്സലൈറ്റ് ബന്ധത്തെക്കുറിച്ചും വര്‍ഗീസുമായുണ്ടായിരുന്ന അടുത്ത ബന്ധത്തെ ക്കുറിച്ചും ഈയിടെ പുറത്തിറങ്ങിയ 'ചെങ്കിനാവിന്‍റെ ഇടിമുഴക്കങ്ങള്‍'എന്ന പുസ്തകത്തിലെ അഭിമുഖത്തില്‍ വിവരിച്ചിട്ടുണ്ട്. ഗോത്രവിഭാഗ കാരണവരായ കരിയന്‍ മൂപ്പന്‍ ഹൈസ്കൂള്‍ പഠന കാലത്താണ് വര്‍ഗീസിനെ പരിചയപ്പെടുന്നത്. കാണുമ്പോഴെല്ലാം 'നന്നായി പഠിക്കണം' എന്ന് ഉപദേശം നല്‍കുന്ന വര്‍ഗീസിനെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രമേ കരിയനുണ്ടായിരുന്നുള്ളൂ. 

കല്‍പ്പറ്റ എസ്‌.കെ.എം.ജെ.ഹൈസ്കൂളില്‍ പഠിച്ചിരുന്ന കരിയന്‍ ഒരവധിക്കാലത്ത് തൃശ്ശിലേരിയിലെ വീട്ടിലെത്തിയ സമയത്താണ് നക്സലൈറ്റുകളുടെ ഏറ്റവും വലിയ ഓപ്പറേഷനായിരുന്ന  അഡിഗ കൊലപാതകം നടന്നത്. ഇതോടെ തൃശ്ശിലേരി നക്സല്‍ താവളമായി അറിയപ്പെടുകയും അവിടെനിന്ന് 32- ചെറുപ്പക്കാരെ അറസ്റ്റുചെയ്യുകയും ചെയ്തു.

കരിയന്‍റെ ജീവിതത്തെ മാറ്റി മറിച്ച സംഭവമായിരുന്നു അത്. കേസിനെക്കുറിച്ചോ തൃശ്ശിലേരി സംഭവത്തെക്കുറിച്ചോ അറിയില്ലെങ്കിലും പിടിക്കപ്പെട്ട 32-പേര്‍ക്കൊപ്പം അദ്ദേഹവും ജയിലിലായി. ഏഴര വര്‍ഷത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹം ജയില്‍ മോചിതനായ ശേഷവും ഏറെക്കാലം പോലീസിന്‍റെ നോട്ടപ്പുള്ളിയായിരുന്നു. 

പി.കെ.കാളനുശേഷം  ഗദ്ദിക കലാരൂപത്തെ ഏറെ മുന്നോട്ടു കൊണ്ടുപോയ കലാകാരനായിരുന്നു പി.കെ.കരിയന്‍. തന്‍റെ രാഷ്ട്രീയ സാംസ്കാരിക ജീവിതം വിവരിക്കുന്ന ആത്മകഥാംശമുള്ള പുസ്തകം പറഞ്ഞു കൊടുത്ത് എഴുതിച്ചിട്ടുണ്ട്. ആദിവാസി കലാരൂപങ്ങളെ ക്കുറിച്ചും കലാ സാംസ്കാരിക ചരിത്രത്തെകുറിച്ചും ആഴത്തില്‍ ധാരണ കളുള്ള പി.കെ.കരിയന്‍ വാമൊഴി ചരിത്രത്തില്‍ ഗവേഷകരുടെ പ്രധാനപ്പെട്ട ആശ്രയമായിരുന്നു.കേരളാ ഫോക്കുലോര്‍ അക്കാദമി അംഗമായിരുന്നു. 


Contact the author

cultural desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More