LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ; കേരളത്തെ ബാധിക്കില്ല

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ (മാര്‍ച്ച് 26). കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള കര്‍ഷകരുടെ പ്രതിഷേധം നാല് മാസം പിന്നിടുന്ന ദിവസമാണ് ഭാരത് ബന്ദ് നടത്താനായി നിശ്ചയിച്ചിട്ടുളളത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഭാരത് ബന്ദ്. രാജ്യത്തൊട്ടാകെയുളള റോഡ്, റെയില്‍ ഗതാഗതം സ്തംഭിക്കും. കട കമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

നാളെ നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കര്‍ഷകനേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗടക്കം നിരവധിപേരാണ് രംഗത്തെത്തിയത്. 

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും താങ്ങുവിലക്ക് നിയമപരമായ ഗാരണ്ടി നല്‍കണമെന്നുമാവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭവുമായി രംഗത്തുള്ളത്. കേന്ദ്രസര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

നിയമങ്ങളില്‍ ഭേദഗതികളാവാം, പതിനെട്ട് മാസത്തേക്ക് നടപ്പാക്കാതിരിക്കാം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ഉപാധികളെല്ലാം കര്‍ഷകര്‍ തളളിയതോടെ കര്‍ഷകസമരത്തെ അടിച്ചമര്‍ത്താനുളള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്നാല്‍ അവയൊന്നും വിജയിച്ചില്ല. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More