തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ നടത്തുന്ന ക്ഷേമ പെന്ഷന്, ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷുവിനോടനുബന്ധിച്ച് നല്‍കേണ്ട സൗജന്യ ഭക്ഷ്യകിറ്റ് നേരത്തെ കൊടുക്കുന്നത് വോട്ടിനെ സ്വാധീനിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു. രണ്ട് മാസത്തെ പെന്ഷന് ഒരുമിച്ച് നല്‍കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വിഷുക്കിറ്റ് ഏപ്രില്‍ 6-ന് ശേഷം നല്കിയാല് മതി. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സ്കൂള്‍ കുട്ടികളുടെ അരി ഇത്രയും കാലം തടഞ്ഞ് വെച്ച്, ഇപ്പോള്‍ നല്‍കുന്നതും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. പിടിച്ചു വെച്ച അരിയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് അഴിമതിയാണ്. ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.