LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം'; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

രാഹുല്‍ ഗാന്ധിയുടെ ഛായാചിത്രം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും രണ്ടുപേരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി എത്തിയപ്പോഴാണ് സംഘര്‍ഷത്തിനു കാരണമായ സംഭവങ്ങള്‍ നടന്നത്.

പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ മൂന്ന് പേരെ നിയോഗിച്ചു. എന്നാല്‍ ഇവരെ സ്‌റ്റേജിലേക്ക് കയറാന്‍ ചിലര്‍ സമ്മതിച്ചില്ല. ഇതാണ് തര്‍ക്കത്തിനു വഴിവെച്ചത്. അപ്പോള്‍ തന്നെ നേതാക്കളും പൊലീസും ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. ചൊവ്വാഴ്ച രാത്രി പാര്‍ട്ടി ഓഫീസില്‍ അനുനയ ചര്‍ച്ചയും നടന്നു. എന്നാല്‍ ബുധനാഴ്ച രാത്രി ഒമ്പതോടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കമ്പിവടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More