സിനിമയിലും നാടകത്തിലും കഴിവ് തെളിയിച്ച അതുല്യ പ്രതിഭ പി.സി സോമന്‍ ഓര്‍മയായി. അമേക്ച്വര്‍ നാടകങ്ങളിലൂടെ അഭിനയ രംഗത്ത് കടന്ന് വന്ന പിസി സോമന്‍, തന്‍റെ മികച്ച പ്രകടനം കൊണ്ട് ജനപ്രിയനായി മാറി. തനത് ശൈലികളിലൂടെ പ്രേക്ഷക മനസിലേക്ക് ചേക്കേറിയ സോമന്‍ പിന്നീട് കാണികളുടെ പ്രിയങ്കരനായി മാറി. 300ല്‍ പരം സിനിമാ-നാടകങ്ങളില്‍ അഭിനയിച്ച ഈ കലാകാരന്‍ ശ്രദ്ധയനാകുന്നത് അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമകളിലൂടെയാണ്.
സ്വയംവരം എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമയുടെ ലോകത്തേക്ക് കാലെടുത്തു വെച്ച പി.സി സോമന്‍ ഈ ദൂരദര്‍ശനിലൂടെ സീരിയല്‍ രംഗത്ത് സജീവമായി. തനിക്ക് ലഭിക്കുന്ന റോള്‍ ചെറുതോ വലുതോയെന്നോന്നും നോക്കാതെ അത് ഏറ്റവും ഭംഗിയായ രീതിയില്‍ കാണിക്കള്‍ക്ക് മുന്‍പില്‍ സോമന്‍ അവതരിപ്പിച്ചു.
ഗായത്രി, കൊടിയേറ്റം, മുത്താരംകുന്ന് പി.ഒ, ചാണക്യന്‍, ഇരുപതാം നൂറ്റാണ്ട്, കഥാപുരുഷന്‍, മതിലുകള്‍,വിധയന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ പി.സി സോമന്‍ അഭിനയിച്ചിട്ടുണ്ട്.