മുംബൈ: ഓഹരിവിപണിയിലെ ഇടിവ് നിക്ഷേപകര്ക്കപ്പുറം ബാധിച്ച ഒരിന്ത്യാക്കാരന് റിലയന്‍സ് ഇന്റെസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ്. റിലയന്‍സ് ഇന്റെസ്ട്രീസിന്റെ ഓഹരി മൂല്യം കുത്തനെ താഴോട്ടുപോയപ്പോള്‍ അംബാനി മുതലാളിയല്ലാതായി.ഒറ്റദിവസം കൊണ്ട് 560-കോടി രൂപയുടെ നഷ്ടം കണക്കാക്കിയ റിലയന്‍സ് ഇന്റെസ്ട്രീസ് കരകയറിട്ടില്ല. ഇതോടെ മുകേഷ് അംബാനിക്ക് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന് എന്ന സ്ഥാനം നഷ്ടപ്പെട്ടു. ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ-യാണ് ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്.
ബ്ലൂം ബര്‍ഗിന്റെ തല്‍സമയ പട്ടികപ്രകാരം അംബാനിയെക്കാള്‍ 2.6 ബില്ല്യന്‍ ഡോളര്‍ ആസ്തി ജാക്ക് മാ-യ്ക്കാണ്. അദ്ദേഹത്തിന്റെ സഞ്ചിത ആസ്തി 4450- കോടി ഡോളറാണ്. റിലയന്‍സ് ഇന്റെസ്ട്രീസിലുണ്ടായ നഷ്ടമാണ് അംബാനിക്ക് വലിയ തിരിച്ചടിയായത്.ഇന്ത്യന്‍ ഓഹരി വിപണിയില്‍ റിലയന്‍സ് ഇന്റെസ്ട്രീസിന്റെ ഓഹരികള്‍ക്ക് 12.6% മൂല്യ നഷ്ടമാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില താഴ്ന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്റെസ്ട്രീസിനെ ബാധിച്ചു. താരതമ്യേന പുതിയതും ചെറുതുമായ കമ്പനിയാണ് ആലിബാബ. റിലയന്‍സിനെ പ്പോലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തന്നെ നിര്‍ണ്ണയിക്കുന്ന ബഹുരാഷ്ട്രകുത്തകയെ സംബന്ധിച്ച് ആളിബാബക്ക് പിറകിലായത് വലിയ തിരിച്ചടിയാണ്.