LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇരട്ട വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ട് നിരോദിക്കണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട്‌ വിശദീകരണം തേടി ഹൈക്കോടതി. പ്രതിക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ് ഇതുമായി ബന്ധപെട്ട ഹര്‍ജി കോടതിയില്‍ നല്‍കിയത്. തിങ്കളാഴ്ച്ച തീരുമാനം അറിയിക്കണമെന്ന് കമ്മീഷനോട് കോടതി ആവശ്യപെട്ടു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് രമേശ്‌ ചെന്നിത്തല അഞ്ച് തവണ കമ്മീഷന് പരാധി നല്‍കിയിരുന്നെന്നും, എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതില്‍ നടപടിയൊന്നും സ്വീകരിച്ചില്ലയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ചീഫ് ജസ്റ്റിസിന്‍റെ അഭാവത്തില്‍ ജസ്റ്റിസ് രവി കുമാറാണ് കേസ് പരിഗണിച്ചത്. വോട്ടര്‍ പട്ടികയില്‍ ചിലയാളുകള്‍ക്ക്‌ അഞ്ചിലധികം വോട്ടുകള്‍ ഉണ്ടെന്നും, ഇത് ജനാതിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നും ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ വ്യകതമാക്കിയിരുന്നു.

ഇരട്ട വോട്ടുകള്‍ സൃഷ്ടിക്കുവാന്‍ സാധാരണ ജനങ്ങള്‍ക്ക് സാധിക്കുന്നതല്ലെന്നും, ഇതില്‍ ഉദ്യോഗസ്ഥര്‍ വ്യാപക ക്രമകേടുകള്‍ വരുത്തിതീര്‍ത്തതാണെന്നും  ചെന്നിത്തല ഹര്‍ജിയില്‍ ആരോപിക്കുന്നു. അതിനാല്‍ ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകള്‍ മരവിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപെട്ടു.

നൂറിലധികം നിയോജക മണ്ഡലങ്ങളിലായി 4 ലക്ഷത്തിലധികം കള്ള വോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നും ചെന്നിത്തല കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 6-നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More