LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാറ്റമില്ലാതെ ഇന്ധനവില

ഡല്‍ഹി: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുന്നത്. 24 ദിവസത്തോളം ഇന്ധനവിലയിൽ കാര്യമായ മാറ്റമില്ലാതെ തുടർന്നതിനു ശേഷം ബുധനാഴ്ചയും വ്യാഴാഴ്ചയും വിലയിൽ നേരിയ കുറവുണ്ടായിരുന്നു. പക്ഷെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പതിനെട്ട് പൈസയുടെ കുറവ് മാത്രമാണ് ഇവിടെ വരുത്തിയിരിക്കുന്നത്. 

എന്നാൽ, കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ധനവിലയിൽ കാര്യമായ വർദ്ധനയില്ലാത്തത് പൊതുജനത്തിന് വലിയ ആശ്വാസമായിട്ടുണ്ട്. കേരളത്തിൽ പെട്രോളിന് ശരാശരി വില ലിറ്ററിന് 91.3 ആണ്. ഡീസലിന് ലിറ്ററിന് 84.09 ആണ് വില. 

അതേസമയം, ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒരു ലിറ്റർ പെട്രോൾ വില 100 രൂപ കടന്നിരുന്നു.

ഒരു ഘട്ടത്തില്‍ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമായിരുന്നു. അന്താരാഷ്ട്ര വിപണയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അസംസ്കൃത എണ്ണവില പത്തു ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിൽ എത്തിയിരുന്നു. എന്നാല്‍ വില കുറഞ്ഞ പശ്ചാത്തലത്തിൽ ആഭ്യന്തരവിപണയിലും വില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണണം.

Contact the author

National Desk

Recent Posts

National Desk 3 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 3 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 3 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 3 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More